വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരം ഷെഫാലി വര്‍മയെ പുറത്താക്കിയതിന് പിന്നാലെ ഫാത്തിമ സന താരത്തോട് അനുചിതമായ രീതിയില്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പാകിസ്ഥാന്‍ താരം ഫാത്തിമ സനയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് ഐ.സി.സി. മാച്ച് ഫീസിന്റെ 10 ശതമാനം പിഴ ചുമത്തിയതിനൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും ഫാത്തിമ ഏറ്റുവാങ്ങിയിരിക്കുകയാണ്.

മത്സരത്തിനിടെ ഷെഫാലി വര്‍മ പുറത്തായതിന് പിന്നാലെയാണ് കൈകൊണ്ട് ആങ്ങ്യം കാണിക്കുകയായിരുന്നു താരം. സംഭവത്തില്‍ ഫാത്തിമ ക്രിക്കറ്റ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ അവരുടെ ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം രണ്ടായി. 2025 ഓഗസ്റ്റ് ആറിന് ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ഒരു ടി-20 മത്സരത്തിനിടെയും ഫാത്തിമയ്ക്ക് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് കടന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ 57 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ഹോങ്‌കോങ്ങും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദുബായി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ന് വിജയിക്കുന്ന ടീം സെമി ഫൈനലിലേക്ക് മുന്നേറും. സെപ്റ്റംബര്‍ 10നാണ് ആദ്യ സെമി ഫൈനല്‍ മത്സരം. രണ്ടാം സെമി 11നും നടക്കും.

Content Highlight: The ICC has initiated legal action against Pakistan player Fatima Sana