തൃശ്ശൂര്‍: സുകുമാര കുറുപ്പുമായി രൂപ സാദൃശ്യമുള്ളയാളെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. സുകുമാര കുറിപ്പിന്റെതായി പ്രചരിച്ച പാസ്‌പോര്‍ട്ട് ചിത്രങ്ങള്‍ തൃശ്ശൂര്‍ സ്വദേശി ദാമോദര മേനോന്റെതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
കരുമത്ര സ്വദേശിയായ ഇദ്ദേഹം ഒരുപാട് വര്‍ഷങ്ങളായി ബ്രൂണോയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബ്രൂണോയില്‍ വെച്ച് സുകുമാര കുറിപ്പാണെന്ന് കാണിച്ച് ഒരു വയോധികന്റെ ഫോട്ടോ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
പേരുമാറ്റി ബ്രൂണോയിലെ ഇന്ത്യന്‍ സമൂഹവുമായും മലയാളികളുമായും പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് ഇയാള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സുകുമാര കുറുപ്പ് മരിച്ചതായി കണക്കാക്കി പൊലീസ് കേസ് അവസാനിപ്പിക്കാനാരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു പുതിയ റിപ്പോര്‍ട്ട്. പിന്നാലെ ബ്രൂണോയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.