വിക്രവും പാ രഞ്ജിത്തും ഒന്നിക്കുന്ന തങ്കലാന്‍ ടീസര്‍ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ വയലന്‍സ് നിറഞ്ഞ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്.

വലിയ മേക്കോവറിനൊപ്പം വിക്രത്തിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് തങ്കലാന്‍ ടീസറില്‍ കാണുന്നത്. വിക്രത്തിനൊപ്പം തന്നെ മാളവികയുടെ പെര്‍ഫോമന്‍സും എടുത്ത് നില്‍ക്കുന്നുണ്ട്. സ്വര്‍ണ തരികളില്‍ നില്‍ക്കുന്ന രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന കാല്‍പാദങ്ങളുടെ ദൃശ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

2024 ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലെത്തും. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സംഭാഷണം: അഴകിയ പെരിയവന്‍. ഛായാഗ്രഹണ സംവിധായകന്‍: എ. കിഷോര്‍ കുമാര്‍. എഡിറ്റര്‍: സെല്‍വ ആര്‍.കെ. കലാസംവിധാനം: എസ്.എസ്. മൂര്‍ത്തി. ആക്ഷന്‍: സ്റ്റണര്‍ സാം. സൗണ്ട് ഡിസൈനര്‍: ആന്റണി ബി.ജെ. റൂബന്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ്: അജയന്‍ അടാട്ട്. കോസ്റ്റ്യൂം ഡിസൈനര്‍: ഏഗന്‍ ഏകാംബരം. അനിത സുന്ദരേശന്‍. വി.എഫ്.എക്‌സ്: ഹൈബ്രിഡ് 360. പ്രോസ്‌തെറ്റിക്‌സ് ഡിസൈനര്‍: ബല്‍ദേവ്

Content Highlight: Thangalaan movie teaser