ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് doolnews.com ഇന്നലെ പ്രസിദ്ധീകരിച്ച “ആധാര്‍: സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു” എന്ന റിപ്പോര്‍ട്ടിനോട് ടീച്ചേഴ്‌സ് കാമ്പയിന്‍ കമ്മിറ്റി ഫോര്‍ ദി റൈറ്റ് ടു ടീച്ച് പ്രതികരിക്കുന്നു.

പ്രതികരണം | ടീച്ചേഴ്‌സ് കാമ്പയിന്‍ കമ്മിറ്റി ഫോര്‍ ദി റൈറ്റ് ടു ടീച്ച്
“ആധാര്‍” നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിട്ടും കുട്ടികളുടെ കണക്കെടുക്കുന്നതിനും അധ്യാപക തസ്തിക നിര്‍ണയത്തിനുമെന്ന പേരില്‍ വിദ്യാഭ്യാസ അധികൃതര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് അദ്ധ്യാപക ദ്രോഹം ചെയ്യുകയാണ്.
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പലവിധത്തിലും ദുരുപയോഗം ചെയ്യാനുള്ള സാഹചര്യമുണ്ട്. അത്തരം നടപടികള്‍ ചരിത്രത്തിന്റെ പലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്
സമ്പൂര്‍ണയില്‍ യു.ഐ.ഡി നിര്‍ബന്ധമാക്കിയും യു.ഐ.ഡി നമ്പര്‍ എല്ലാത്ത കുട്ടികള്‍ക്ക് ഇ.ഐ.ഡി നമ്പര്‍ അപ്‌ലോഡ് ചെയ്തും ഇതിന്റെയെല്ലാം പ്രത്യേക പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തി അയക്കാന്‍ നിര്‍ദ്ദേശിച്ചും ഫലത്തില്‍ സ്‌കൂളുകളെ അക്കാദമിക പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പറ്റാത്ത സാഹചര്യത്തിലേയ്‌ക്കെത്തിച്ചിരിക്കുകയാണ്.
ഏതു നിയമത്തിന്റെ പേരിലാണെന്നു പോലും വിശദീകരിക്കാന്‍ അതികൃധര്‍ തയ്യാറാവുന്നില്ല. അധികൃതരുടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളിക്ക് കൂട്ടുനില്‍ക്കുകയാണ് പ്രബല അദ്ധ്യാപക സംഘടനാ നേതൃത്വങ്ങള്‍.
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പലവിധത്തിലും ദുരുപയോഗം ചെയ്യാനുള്ള സാഹചര്യമുണ്ട്. അത്തരം നടപടികള്‍ ചരിത്രത്തിന്റെ പലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. പലരാജ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ നിയമവ്യവസ്ഥയുണ്ട്. നമ്മുടെ രാജ്യത്ത് അത്തരം നിയമങ്ങളൊന്നു ആവിഷ്‌കരിച്ചിട്ടില്ലാത്ത സ്ഥാതിക്കും സുപ്രീംകോടതി വിലക്കിയ സാഹചര്യത്തിലും നമ്മുടെ മാനദണ്ഡമാകേണ്ടത് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ്.
ഭരണകൂടം കൊട്ടിഘോഷിക്കുന്ന കുട്ടികളുടെ അവകാശ നിമങ്ങള്‍ക്കെതിരായ നീക്കമാണിത്. ഇതൊന്നും ബാധകമാകാത്ത വിധമാണ് വിദ്യാഭ്യാസാധികൃതരുടെ നീക്കങ്ങള്‍. സ്ഗകോളര്‍ഷിപ്പുകള്‍ക്കും പെന്‍ഷനുകള്‍ക്കും ആധാര്‍ നമ്പര്‍ വേണമെന്ന നിര്‍ദ്ദേശം ഇപ്പോഴും പിന്തുടരുന്നുണ്ട്.
[]
കൗശലപൂര്‍വ്വമാണ് ഇക്കാര്യത്തില്‍ ഭരണകൂടം പെരുമാറുന്നത്. ഒരുഭാഗത്ത് ആധാര്‍ നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കൊടുക്കുകയും മറുഭാഗത്ത് സര്‍ക്കാര്‍ വകുപ്പുകളെക്കൊണ്ട് ആധാര്‍ വേണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുകയും ചെയ്യുന്നത് ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനു വേണ്ടിയാണ്.
ബാഹ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദവും ഇക്കാര്യത്തിലുണ്ടെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ട് ആധാറുമായി മുുന്നോട്ട് പോകുന്നത് എന്തു താല്‍പര്യാര്‍ത്ഥമാണെന്ന് തുറന്നു പറയാന്‍ അധികൃതര്‍ തയ്യാറാവണം.
ഡൂള്‍ന്യൂസ് റിപ്പോര്‍ട്ടും പ്രതികരണങ്ങളും
ഇവിടെ വായിക്കാം
“ആധാര്‍: സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു“, ഷഫീക്ക് എച്ച്.
