കൊവിഡും ലോക്ക്ഡൗണും കാരണം വിദ്യാഭ്യാസമേഖലകള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് സമാന്തര വിദ്യാഭ്യസ മേഖല. കൊവിഡ് കാലത്ത് വരുമാനം നിലച്ചപ്പോള്‍ വീടിന് മുറ്റത്ത് കട തുടങ്ങിയിരിക്കുകയാണ് പാരലല്‍ കോളേജ് അധ്യാപകനായ ഷാജി.

നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നുള്ള വരുമാനത്തിലാണ് ഷാജിയും കുടുംബവും ഈ കൊറോണക്കാലത്തെ അതിജീവിക്കുന്നത്.