വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.
മത്സരം തോറ്റെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം തനൂജ കന്‍വാര്‍. മത്സരത്തില്‍ 21 പന്തില്‍ നിന്നും 28 റണ്‍സ് ആണ് തനൂജ നേടിയത്. നാല് ഫോറുകള്‍ ആയിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 133.33 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു തനൂജ ബാറ്റ് വീശിയത്. ഇതിനുപിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഗുജറാത്ത് താരം സ്വന്തമാക്കിയത്.
𝐓𝐡𝐞 𝐊 𝐟𝐚𝐜𝐭𝐨𝐫 🔥
𝐊athryn and 𝐊anwer’s partnership helped take us to a respectable score. 🙌#GujaratGiants #GGvMI #BringItOn #TATAWPL #Adani pic.twitter.com/2ZFscp2KOB
— Gujarat Giants (@Giant_Cricket) February 25, 2024
വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒമ്പതാം നമ്പര്‍ പൊസിഷനിലോ അതിന് താഴെയുള്ള സ്ഥാനങ്ങളിലും ഇറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ ആണിത്. ഓസ്ട്രേലിയന്‍ താരം മെഘാന്‍ ഷട്ട് ആണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 20203 സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 30 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസ്ട്രേലിയന്‍ താരം ഈ നേട്ടം സ്വന്തമാക്കിയത്.
The Punch.ev Electric Striker of the Match between @Giant_cricket & @mipaltan goes to Tanuja Kanwer.#TATAWPL | @tataev | #PunchevElectricStriker | #BeyondEveryday | #GGvMI pic.twitter.com/1NsisMjdFe
— Women’s Premier League (WPL) (@wplt20) February 25, 2024
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
ഗുജറാത്ത് ബാറ്റിങ് നിരയില്‍ തനൂജക്ക് പുറമെ കത്രിന് എമ്മ ബ്രൈസ് 24 പന്തില്‍ 25 റണ്‍സും ക്യാപ്റ്റന്‍ ബേത്ത് മൂണി 22 പന്തില്‍ 24 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മുംബൈ ബൗളിങ്ങില്‍ അമേലിയ കെര്‍ നാലു വിക്കറ്റും ഷബ്നിം ഇസ്മെയില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മാറി കടക്കുകയായിരുന്നു. മുംബൈ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗർ 41 പന്തില്‍ 46 റണ്‍സും അമെല കെര്‍ 25 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
Disciplined. Clinical. Dominant. 💪#OneFamily #AaliRe #MumbaiIndians #TATAWPL #GGvMI pic.twitter.com/sTCdXF8aDZ
— Mumbai Indians (@mipaltan) February 25, 2024
വിജയത്തോടെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. മറുഭാഗത്ത് തോല്‍വിയോടെ ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഗുജറാത്ത്.
ഫെബ്രുവരി 28ന് യു.പി വാരിയേഴ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അതേസമയം ഫെബ്രുവരി 27ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍.
Content Highlight: Tanuja Kanwar create a new record in WPL
