റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന ബാറ്റര്‍മാര്‍, ഓപ്പണിങ് മുതല്‍ മിഡില്‍ ഓര്‍ഡര്‍ വരെ എന്തിനും പോന്ന ശക്തരായ ബാറ്റിങ് നിര, ഫോം ഔട്ടിന്റെ പടുകുഴിയില്‍ നിന്നും തിരിച്ചുവന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്… ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം പ്രാക്ടീസ് മത്സരങ്ങളേക്കാള്‍ എളുപ്പമുള്ളതാകുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ വാംഖഡെയില്‍ ക്രിക്കറ്റ് ദൈവങ്ങള്‍ ഹോം ടീമിന് കാത്തുവെച്ചത് മറ്റൊരു വിധിയായിരുന്നു.
പവര്‍പ്ലേ അവസാനിക്കും മുമ്പ് നാല് വിക്കറ്റുകള്‍, അതില്‍ രണ്ടെണ്ണം ഗോള്‍ഡന്‍ ഡക്ക്! സെഞ്ച്വറിയുമായി തിരിച്ചുവരവ് റോയലാക്കിയ ഇഷാന്‍ കിഷനും പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തിയ തിലക് വര്‍മയ്ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. മിഡില്‍ ഓര്‍ഡറിലെ പ്രതീക്ഷകളായ റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അമ്പേ നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേലിനും തിളങ്ങാനായില്ല.
A comprehensive victory ✌️#TeamIndia are off the mark in the #T20WorldCup in fine fashion 👌👌
ഈ സമ്മര്‍ദ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മനക്കരുത്തൊന്ന് മാത്രമാണ് നൂറ്റാണ്ടിന്റെ അട്ടിമറിയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.
𝗥𝗶𝘀𝗶𝗻𝗴 𝘁𝗼 𝘁𝗵𝗲 𝗼𝗰𝗰𝗮𝘀𝗶𝗼𝗻, the Surya Kumar Yadav way 🫡
ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിന്റെ തകര്‍ച്ചയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഇത്തരമൊരു സാഹചര്യമുണ്ടായത് നന്നായെന്നും മത്സരത്തില്‍ പിച്ചിനെ കുറിച്ച് മനസിലാക്കേണ്ടത് ഏറെ പ്രധാനമാണെന്നുമാണ് അക്‌സര്‍ പറഞ്ഞത്.
‘പൊതുവെ മുംബൈയിലെ വിക്കറ്റുകള്‍ ഫ്‌ളാറ്റ് ആയിക്കും, എന്നാല്‍ ഈ മത്സരത്തില്‍ അത് ഏറെ വ്യത്യാസമായി കാണപ്പെട്ടു. ഇതോടെ 140-150 എന്ന ടോട്ടലിലേക്കെത്താനായി ഞങ്ങള്‍ പ്ലാന്‍ മാറ്റി. രണ്ട് ഓവറിന് ശേഷം ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി. സാധാരണയായി പിച്ച് ഫ്‌ളാറ്റാണ്, എന്നാല്‍ ഇന്നത് അങ്ങനെ ആയിരുന്നില്ല.
ഞാന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോഴും 140 എന്ന പ്ലാനില്‍ തന്നെയായിരുന്നു ഞങ്ങള്‍. എന്നാല്‍ അവസാന ഓവറില്‍ 21 റണ്‍സ് പിറന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ വീണ വിക്കറ്റുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഇത് ക്രിക്കറ്റാണ്. ആദ്യ മത്സരത്തില്‍ തന്നെ ഇത് സംഭവിച്ചത് എന്തുകൊണ്ടും നന്നായി. ക്രിക്കറ്റില്‍ പിച്ചിനെ കുറിച്ച് മനസിലാക്കുക എന്നത് ഏറെ പ്രധാനമാണ്. ഈ അനുഭവത്തില്‍ നിന്നും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും,’ അക്‌സറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആദ്യ മത്സരം വിജയിച്ച പാകിസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
ഫെബ്രുവരി 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍.
Content Highlight: T20 World Cup: Axar Patel about India’s match against USA