ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന 2026 ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങുന്നത്.
സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ തുടങ്ങി സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ തങ്ങളുടെ ഓപ്പണിങ് മാച്ചിന് കളത്തിലിറങ്ങുന്നത്.
🚨 Toss Update 🚨#TeamIndia have been put into bat first!
ഗ്ലൗമാനായി ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ പരിക്കാണ് ബുംറയെ പിന്നോട്ട് വലിച്ചിരിക്കുന്നത്. സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ തന്നെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.
ഇഷാന്‍ കിഷന്‍. Photo: BCCI/x.com
യു.എസ്.എയ്‌ക്കെതിരായ ഇന്ത്യന്‍ വെടിക്കെട്ടിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന അഭിഷേക് ശര്‍മയ്‌ക്കൊപ്പം സെഞ്ച്വറിയുമായി തിരിച്ചുവരവ് റോയലാക്കുന്ന ഇഷാന്‍ കിഷനും തിളങ്ങുമെന്നുറപ്പാണ്.
പരിക്കിന് പിന്നാലെ ടീമിലേക്ക് മടങ്ങിയെത്തിയ തിലക് വര്‍മയും ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ സൂര്യയും മിഡില്‍ ഓര്‍ഡറില്‍ കൊടുങ്കാറ്റഴിച്ചുവിടാന്‍ പ്രാപ്തിയുള്ള ഹര്‍ദിക് പാണ്ഡ്യയും കളത്തിലിറങ്ങുമ്പോള്‍ കുഞ്ഞന്‍മാര്‍ക്കെതിരെ 300+ ടോട്ടല്‍ പിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യ വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.