സഞ്ജുവിനെ ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നും... ഓപ്പണര്‍മാരെ തെരഞ്ഞെടുത്ത് ചോപ്ര
Cricket
സഞ്ജുവിനെ ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നും... ഓപ്പണര്‍മാരെ തെരഞ്ഞെടുത്ത് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd February 2026, 6:17 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ഓപ്പണിങ് ജോഡികളെ തെരഞ്ഞെടുത്ത് മുന്‍ താരം ആകാശ് ചോപ്ര. ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യുമെന്നും അതില്‍ ഒരു മാറ്റത്തിന് സാധ്യതയില്ലെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല സഞ്ജുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നുമെന്നും എന്നാല്‍ സഞ്ജു തന്റെ അവസരങ്ങള്‍ പാഴാക്കി എന്നതാണ് സത്യമെന്നും മുന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അങ്ങനെ സംഭവിക്കാനും പാടില്ല, കാരണം ഇഷാന്‍ കിഷന്‍ വളരെ നന്നായി കളിച്ചിട്ടുണ്ട്. സഞ്ജുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നും, പക്ഷേ അദ്ദേഹം തന്റെ അവസരങ്ങള്‍ പാഴാക്കി എന്നതാണ് സത്യം,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു- Photo: BCCI

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ ലഭിച്ചത്. എന്നാല്‍, കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അവസരങ്ങളില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങളില്‍ താരം 46 റണ്‍സാണ് എടുത്തത്.

പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് സഞ്ജുവിന് നേരെ ഉയരുന്നത്. താരത്തിന് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നും ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. പരമ്പയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടി.ഇഷാന്‍ കിഷന്‍-Photo: BCCI

ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. അതേസമയം ഫെബ്രുവരി ഏഴിന് നടക്കുന്ന ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ നേരിടുമ്പോള്‍ സഞ്ജുവാണോ ഇഷാന്‍ കിഷനാണോ പ്ലെയിങ് ഇലവനില്‍ ഇടം നേടുതയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: T20 World Cup 2026: Akash Chopra Select India’s Batting Openers

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ