മനുഷ്യബന്ധങ്ങളുടെ ആകസ്മിതകളെ കുറിച്ച് പറയുന്ന ഒരു ചിത്രം എത്തുന്നു. ആകസ്മികം എന്നാണ് ചിത്രത്തിന്റെ പേര്. സാഹിത്യകാരനായ സുഭാഷ്ചന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ സിദ്ദീഖും ശ്വേത മേനോനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.[]

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോര്‍ജ് കിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് പോലെ തന്നെ ആകസ്മികതകള്‍ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും. ആണ്‍കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള മലയാളി പുരുഷന്മാര്‍ സ്ത്രീയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

സുഭാഷ് ചന്ദ്രന്റെ ഗുപ്തം ഒരു തിരക്കഥ എന്ന ചിത്രത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ആകസ്മികം. ചിത്രത്തിലെ പതിനഞ്ച് വയസ്സുകാരന്റെ അമ്മയായാണ് ശ്വേതാ മേനോന്‍ എത്തുന്നത്.

ഗര്‍ഭിണിയും നാല്‍പ്പതുകാരിയുമായി എത്തുന്ന ശ്വേതയുടെ ഭര്‍ത്താവായി സിദ്ദീഖും വേഷമിടുന്നു. സിദ്ധിഖ്, ജഗതിശ്രീകുമാര്‍, ശോഭാ മേനോന്‍, അശ്വിന്‍, ദേവന്‍, മധുപാല്‍, നിഖിത തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

പത്രപ്രവര്‍ത്തകനായ അനില്‍കുമാര്‍ പിള്ളയാണ് ഗാനരചന. സംഗീതം: അനില്‍ ഗോപാലന്‍.