ഞായറാഴ്ച ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പാരീസ് സെന്റ് ഷെര്‍മാങ്. ട്രോയ്സിനെതിരെ നടന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകളാണ് പി.എസ്.ജി നേടിയത്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. സ്പാനിഷ് താരം സോളറിന്റേതാണ് നാലാമത്തെ ഗോള്‍.
Les Parisiens font encore le show face à Troyes !#PSGESTAC
— Paris Saint-Germain (@PSG_inside) October 29, 2022
ട്രോയ്സിന് വേണ്ടി മാമ ബാള്‍ഡെ രണ്ട് തവണ വലകുലുക്കിയപ്പോള്‍ 24ാം മിനിട്ടില്‍ നെയ്മറിന്റെ അസിസ്റ്റിലൂടെ സോളര്‍ പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടി.
ഇതിനിടെ മെസിക്കും നെയ്മറിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി പോവുകയായിരുന്നു.
55ാം മിനിട്ടില്‍ മെസിയുടെ ലോങ്ങര്‍ റേഞ്ചര്‍ ഷോട്ടിലൂടെ പി.എസ്.ജി ലീഡുയര്‍ത്തുകയായിരുന്നു. സെര്‍ജിയോ റാമോസിന്റെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.
70 goal contributions for PSG’s trio so far this season 🤯 pic.twitter.com/3pcr9Cz3mq
— B/R Football (@brfootball) October 29, 2022
തുടര്‍ന്ന് 62ാം മിനിട്ടില്‍ മെസി നല്കിയ പാസിലൂടെ നെയ്മര്‍ വലകുലുക്കി.
77ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ കിക്കെടുത്ത എംബാപ്പെ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ ലീഗ് വണ്ണില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.
2-2 PSG.
MESSI WITH AN INSANE STRIKE FROM DISTANCE!!!!! pic.twitter.com/eLiwazn1q7
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) October 29, 2022
Game face on. #𝗣𝗦𝗚𝗘𝗦𝗧𝗔𝗖 | #𝗘𝗡𝟭𝟬𝟬𝗕𝗟𝗘 pic.twitter.com/YBQS9eXsI2
— Paris Saint-Germain (@PSG_English) October 29, 2022
അതേസമയം കഴിഞ്ഞ ദിവസം മക്കാബി ഹൈഫക്കെതിരെ നടന്ന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് പി.എസ്.ജി സ്വന്തമാക്കിയത്.
7-2ന്റെ ഭീമന് ജയമാണ് പാരീസ് സെന്റ് ഷെര്മാങ്ങ് നേടിയത്. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മറും, സോളറുമായിരുന്നു ഓരോ ഗോളുകള്‍ നേടിയത്.
Content Highlights: Super Trio magic continues, Paris Saint Germain entered to next nevel
