ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം. 31 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പള്ളിയുടെ പ്രവേശന കവാടത്തില്‍ വെച്ച് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടാക്കിയതെന്ന് എച്ച്.ടി.എന്‍ വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പൊട്ടിത്തെറിയില്‍ പരിക്കേറ്റ 169 ആളുകളെ സമീപത്തെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും സി.ഡി.എ ആശുപത്രിയിലേക്കും മാറ്റിയെന്ന് ഇസ്‌ലാമാബാദിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.