എഴുപത്തിയഞ്ച് വയസിലും ഇരുപതുകാരന്റെ ചെറുപ്പം കാഴ്ചവെക്കുന്ന അഭിനേതാവാണ് മമ്മൂട്ടി. തന്നിലെ അഭിനേതാവിനെ എങ്ങനെയെല്ലാം തേച്ചുമിനുക്കിയെടുക്കാം എന്നതിന് ഉത്തമ ഉദാഹരമാണ് അദ്ദേഹം. ഭ്രമയുഗം എന്ന രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ എഴുപത്തിരണ്ടാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ് മമ്മൂട്ടി ഇന്ത്യന്‍ സിനിമയില്‍ തന്റെ ആധിപത്യം തുടരുന്നത്.

മമ്മൂട്ടി. Photo: X.com

ബ്ലാക്ക് ആന്‍ഡ് വൈറ്റായി ചിത്രീകരിച്ച ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായിട്ടുമായിരുന്നു മമ്മൂട്ടി വേഷമിട്ടത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തിലെ ഇന്റെന്‍സായ അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതനൊപ്പം തന്നെ കൊമേഷ്യല് ചിത്രങ്ങളിലൂടെയും താരം സിനിമാ മേഖലയില്‍ സജീവമാണ്. ധനുഷിനൊപ്പം മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഓമിന് വലിയ ഹൈപ്പാണ് ഇപ്പോള്‍ സിനിമാലോകത്ത് ലഭിക്കുന്നത്.

ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടര്‍ ടീസറിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. താരത്തിന്റേതായി 2025ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക. ചിത്രം പരാജയമായെങ്കിലും ചിത്രത്തിലെ താരത്തിന്റെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്ക് പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ താരം കാണിച്ച കമ്മിറ്റ്‌മെന്റിനെ കുറിച്ച് സ്റ്റ്ണ്ട് മാസ്റ്റര്‍ മാത്യു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ബസൂക്ക ആദ്യമായി മമ്മൂക്കയ്‌ക്കൊപ്പം വര്‍ക്ക് ചെയ്ത ചിത്രമായിരുന്നു. അദ്ദേഹം വലിയ ഒരു താരമായത് കൊണ്ട് തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. സാറിനെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ മമ്മൂക്ക കൂളാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ഒരു കിക്ക് ചെയ്യുന്ന ഷോട്ടിന്റെ ആവശ്യം എനിക്കുണ്ടായിരുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ വലിയ ഉറപ്പില്ലാതെ, ചെയ്യും എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ഡ്യൂപ്പിനെ തയ്യാറാക്കി നിര്‍ത്തി.

മമ്മൂട്ടി. Photo: X.com

മമ്മൂക്ക വന്ന് അടുത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കിക്കിനെ കുറിച്ച് പറഞ്ഞു. കിക്ക് നമുക്ക് ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് പറഞ്ഞപ്പോള്‍ ഡാ ഞാന്‍ ചെയ്യും ഡാ എന്ന് അദ്ദേഹം കൈ കാണിച്ചു. ആക്ഷന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ ഒറ്റ കിക്കില്‍ അദ്ദേഹം ഷോട്ട് ഓക്കെയാക്കി. അത് കണ്ടിട്ട് ഞാന്‍ പെട്ടെന്ന് കൈയടിച്ചു,’ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Content Highlight: Stunt Master Mahesh Mathew talks about mammootty’s action sequence in Bazooka movie