ആഷസില്‍ ലോകറെക്കോഡ്; തിരിച്ചുവരവില്‍ വിസ്മയിപ്പിച്ച് സ്മിത്ത്
ashes 2019
ആഷസില്‍ ലോകറെക്കോഡ്; തിരിച്ചുവരവില്‍ വിസ്മയിപ്പിച്ച് സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2019, 8:14 pm

ലോര്‍ഡ്‌സ്: ആഷസില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ലോകറെക്കോഡ്. ആഷസ് ടെസ്റ്റില്‍ തുടര്‍ച്ചയായ ഏഴ് ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി പിന്നിടുന്ന ആദ്യ താരം എന്ന റെക്കോഡാണ് സ്മിത്ത് കുറിച്ചത്.

നേരത്തെ ആറ് ഇന്നിംഗ്‌സുകളില്‍ അര്‍ധസെഞ്ച്വറി നേടിയ മൈക് ഹസിയുടെ പേരിലായിരുന്നു റെക്കോഡ്. 239,76,102*,83,144,142,66* എന്നിങ്ങനെയാണ് ആഷസിലെ കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളിലെ സ്മിത്തിന്റെ പ്രകടനം.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞതിന് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ സ്മിത്ത് അപാരഫോമിലാണ്. ഈ സീസണിലെ ആദ്യ ആഷസ് ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു.

66 ടെസ്റ്റില്‍ നിന്ന് 6577 റണ്‍സാണ് സ്മിത്ത് ഇതുവരെ നേടിയത്. 25 വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും സ്മിത്തിന്റെ പേരിലുണ്ട്.

WATCH THIS VIDEO: