കോഴിക്കോട്: സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ശേഷം അഖില്‍ മാരാര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
ഇഫ്താര്‍ വിരുന്നില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണ്ടില്ലെന്ന് നടിച്ചെന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.
ഇന്നലെ (തിങ്കള്‍)യാണ് പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ ഇഫ്താര്‍ വിരുന്ന് നടന്നത്. ഭരണ-പ്രതിപക്ഷ നേതാക്കളും മതപണ്ഡിതന്മാരും കലാരംഗത്തെ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
Content Highlight: Social media reacts to Akhil Marar’s criticism of the Chief Minister
