ലോകമെമ്പാടും ആരാധകരുള്ള ഴോണറാണ് സ്‌പൈ ത്രില്ലര്‍. ഹോളിവുഡ് ഇതിഹാസം ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയാണ് സ്‌പൈ ത്രില്ലറുകളുടെ തലതൊട്ടപ്പന്‍. മറ്റ് രാജ്യങ്ങളില്‍ ചെന്ന് രഹസ്യമിഷന്‍ പൂര്‍ത്തിയാക്കുന്ന നായകന്റെ കഥകള്‍ ഇന്ത്യയിലും ഒരുപാട് വന്നിട്ടുണ്ട്. യഷ് രാജ് ഫിലിംസ് ഇതിനായി ഒരു സ്‌പൈ യൂണിവേഴ്‌സ് തന്നെ ആരംഭിച്ചിട്ടുണ്ട്.
യൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്‌സിലെ ആദ്യത്തെ കുറച്ച് സിനിമകള്‍ മികച്ച അഭിപ്രായം നേടിയെങ്കിലും അവസാനമിറങ്ങിയ ടൈഗര്‍ 3, വാര്‍ 2 എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ധുരന്ധറിലൂടെ സ്‌പൈ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു റേഞ്ച് കൈവന്നു. വളരെ റോ ആയ, വയലന്‍സ് നിറഞ്ഞ ധുരന്ധറിന്റെ രണ്ട് ഭാഗങ്ങളും ഇന്‍ഡസ്ട്രി ഹിറ്റായി മാറി.
എന്നാല്‍ സംവിധായകന്‍ ഒളിച്ചുകടത്തിയ രാഷ്ട്രീയവും മോദി സ്തുതിയും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍ സംഘപരിവാര്‍ അനുകൂലികളില്‍ പലരും ധുരന്ധറിനെ വാനോളം പുകഴ്ത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ആല്‍ഫയുടെ ടീസറിന് പിന്നാലെയാണ് പുതിയ ചര്‍ച്ച ആരംഭിച്ചത്.
സ്‌പൈ യൂണിവേഴ്‌സിലെ ഏഴാമത്തെ ചിത്രമാണ് ആല്‍ഫ. ആലിയ ഭട്ടിന് പുറമെ ഷര്‍വാരി, ബോബി ഡിയോള്‍, അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര ആല്‍ഫയില്‍ അണിനിരക്കുന്നുണ്ട്. ശിവ് രാവാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ് ചോപ്രയുടേതാണ്. ജൂലൈ നാലിനാണ് ആല്‍ഫ തിയേറ്ററുകളിലെത്തുക.
Content Highlight: Social media debate by Dhurandhar fans after Alpha movie teaser release