അവരുടെ ചലനങ്ങളില്‍ വരെ പ്രത്യേകതയുണ്ട്: കഴിവിന്റെ കൂടാരമാണ് മഞ്ജു ചേച്ചി: സിത്താര കൃഷ്ണ കുമാര്‍
Malayalam Cinema
അവരുടെ ചലനങ്ങളില്‍ വരെ പ്രത്യേകതയുണ്ട്: കഴിവിന്റെ കൂടാരമാണ് മഞ്ജു ചേച്ചി: സിത്താര കൃഷ്ണ കുമാര്‍
ഐറിന്‍ മരിയ ആന്റണി
Thursday, 12th February 2026, 6:30 pm

ഗായികയും കമ്പോസറുമായ സിത്താര കൃഷ്ണകുമാറിന്റെ ,ഏലേലം കിളി’ എന്ന മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അഹമ്മദ് ശ്യാം വരികളെഴുതിയ ഗാനം ആലപിച്ചത് സിത്താര തന്നെയാണ്.

പാട്ടിന്റെ അവസാനം മഞ്ജു വാര്യര്‍ സര്‍പ്രൈസ് പോലെ വന്നത് പ്രേക്ഷകര്‍ ഏറ്റെടുത്തു. മഞ്ജുവിന്റെ സാന്നിധ്യം കൂടിയാണ് ഈ ഗാനം ശ്രദ്ധിക്കപ്പെടാന്‍ കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്.

Photo: മഞ്ജു വാര്യര്‍ ‘ഏലേലം കിളി’ ഗാനത്തിലെ രംഗത്തില്‍ നിന്നും/Youtube.com

ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിത്താര മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘മഞ്ജു ചേച്ചിയെ കാണുമ്പോള്‍ എനിക്ക് എപ്പോഴും തോന്നുന്നത് വല്ലാത്തൊരു ശാന്തതയാണ്. ഒരു പ്രത്യേകതരം ശാന്ത സ്വഭാവമുണ്ട് ചേച്ചിക്ക്. വളരെ കമ്പോസ്ഡാണ്. മനസുകൊണ്ട് മഞ്ജു ചേച്ചി വളരെ സെറ്റില്‍ഡാണ്. എങ്ങനെ ഒരാള്‍ക്ക് ഇതുപോലെ ഇരിക്കാന്‍ കഴിയുക എന്ന് തോന്നും.

അവരുടെ ചലനങ്ങളിലൊക്കെ തന്നെ ഒരു സോര്‍ട്ട് ആയ ആളുടെ എല്ലാ ലക്ഷണവും ഉണ്ട്. അത് കാണാന്‍ വളരെ രസമാണ്.
ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മഞ്ജു ചേച്ചിയെ നമുക്ക് ചെറുപ്പം മുതലേ അറിയാം, സിനിമയല്ല ഒരു ഡാന്‍സര്‍ ആയിരുന്നപ്പോള്‍ തന്നെ എന്റെ അമ്മയൊക്കെ വളരെ വലിയ മഞ്ജു വാര്യര്‍ ഫാന്‍ ആയിരുന്നു.

മഞ്ജു വാര്യരുടെ പത്ര കട്ടിങ്ങും മറ്റും അവരൊരു നര്‍ത്തകിയായിരുന്നപ്പോള്‍ തന്നെ സൂക്ഷിച്ചു വെച്ചിട്ടുള്ള ആളുകള്‍ ഉണ്ടെന്നും നര്‍ത്തകി എന്ന നിലയ്ക്ക് അന്നേ മഞ്ജു വാര്യര്‍ക്ക് ആരാധകരുണ്ടായിരുന്നുവെന്നും സിത്താര കൂട്ടിചേര്‍ത്തു.

‘മഞ്ജു ചേച്ചി ഇപ്പൊള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ ഉണ്ട്, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ് അവര്‍. ടാലന്റിന്റെ ഒരു കൂടാരമാണ് അവര്‍. മഞ്ജു ചേച്ചിയോട് ഇടപഴകുമ്പോള്‍ വല്ലാത്തൊരു സമാധാനം തോന്നും,’ സിത്താര പറഞ്ഞു.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറം മഞ്ജു വാര്യറോട് മലയാളികള്‍ക്കുള്ള സ്‌നേഹം കമന്റ് ബോക്‌സില്‍ നിറഞ്ഞിരുന്നു.

Content Highlight: Sithara talks about Manju warrier

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.