ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ പിടിമുറുക്കി സന്ദര്‍ശകര്‍. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് കുതിക്കുന്നത്.
പടിക്കല്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ഗില്‍ പുറത്തായത്.
Calm, composed & completely in charge 🫡 pic.twitter.com/ESww9rp3rK
— Gujarat Titans (@gujarat_titans) August 23, 2026
കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏഴ് റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ കരിയറില്‍ 3,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും ഗില്ലിന് സാധിച്ചിരുന്നു. കരിയറിലെ 77ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
Ek be tran chaar, Captain Gill no 3000 paar 💙 pic.twitter.com/YuNNHqaBn7
— Gujarat Titans (@gujarat_titans) August 23, 2026
ഇതോടെ ഒരു റെക്കോഡും ഗില്‍ തന്റെ പേരില്‍ കുറിച്ചു. ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് ഗില്‍ കാലെടുത്ത് വെച്ചത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങള്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 23 വയസും 222 ദിവസവും
വീരേന്ദര്‍ സെവാഗ് – 26 വയസും 157 ദിവസവും
ദിലീപ് വെങ്‌സാര്‍ക്കര്‍ – 26 വയസും 263 ദിവസവും
ശുഭ്മന്‍ ഗില്‍ – 26 വയസും 349 ദിവസവും
കപില്‍ ദേവ് – 26 വയസും 356 ദിവസവും
ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 28ാം താരം കൂടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് റണ്‍സ്
(താരം – റണ്‍സ് എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ശരാശരി)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 15,921 (53.78)
രാഹുല്‍ ദ്രാവിഡ് – 13,288 (52.31)
സുനില്‍ ഗവാസ്‌കര്‍ – 10,122 (51.12)
വിരാട് കോഹ്‌ലി – 9,230 (46.85)
വി.വി.എസ്. ലക്ഷ്മണ്‍ – 8,781 (45.97)
വിരേന്ദര്‍ സെവാഗ് – 8,586 (49.34)
സൗരവ് ഗാംഗുലി – 7,212 (42.17)
ചേതേശ്വര്‍ പൂജാര – 7,195 (43.60)
ദിലീപ് വെങ്‌സര്‍ക്കാര്‍ – 6,868 (42.13)
മുഹമ്മദ് അസ്‌റുദ്ദീന്‍ – 6,215 (45.03)
ഗുണ്ടപ്പ വിശ്വനാഥ് – 6,080 (41.93)
കപില്‍ ദേവ് – 5,248 (31.05)
അജിന്‍ക്യ രഹാനെ 5,077 (38.46)
എം.എസ്. ധോണി – 4,876 (38.09)
മൊഹീന്ദര്‍ അമര്‍നാഥ് – 4,378 (42.50)
രോഹിത് ശര്‍മ – 4,301 (40.57)
കെ.എല്‍. രാഹുല്‍ – 4,288 (36.64)
ഗൗതം ഗംഭീര്‍ – 4,154 (41.95)
രവീന്ദ്ര ജഡേജ – 4,117 (37.77)
മുരളി വിജയ് – 3,982 (38.28)
രവി ശാസ്ത്രി – 3,830 (35.79)
റിഷഭ് പന്ത് – 3,662 (43.59)
പോളി ഉമ്രിഗര്‍ – 3,631 (42.22)
ആര്‍. അശ്വിന്‍ – 3,503 (25.75)
വിജയ് മഞ്ജരേക്കര്‍ – 3,208 (39.12)
നവ്ജ്യോത് സിങ് സിദ്ധു – 3,202 (42.13)
ചന്ദ്രു ബോര്‍ഡെ – 3,061 (35.59)
ശുഭ്മന്‍ ഗില്‍ 3,047 (43.52)*
അതേസമയം, 80 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് തുടരുകയാണ്.
സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ മുമ്പോട്ട് നയിച്ച ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റാണ് ടീമിന് ഒടുവില്‍ നഷ്ടപ്പെട്ടത്. 193 പന്തില്‍ 12 ഫോറുമായി 117 റണ്‍സാണ് താരം സ്വന്തമാക്കിയത്.
💯 in Galle
And HUNDRED 💯 again in Colombo🫡
Incredible batting from Devdutt Padikkal 👏👏
Updates ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/vH2hDLHAhZ
— BCCI (@BCCI) August 23, 2026
75 പന്തില്‍ 30 റണ്‍സുമായി രവീന്ദ്ര ജഡേജയും നാല് പന്തില്‍ ആറ് റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.
Content Highlight: Shubman Gill surpasses Kapil Dev on the list of Indian players to score 3,000 Test runs.
