ഇന്ത്യ ഫൈനലിലെത്തിയ സീസണിലെ വിരാടിന്റെ റെക്കോഡ് തകര്‍ത്ത് ഗില്‍; ക്യാപ്റ്റന്‍ വീണ്ടും ഞെട്ടിക്കുന്നു
Sports News
ഇന്ത്യ ഫൈനലിലെത്തിയ സീസണിലെ വിരാടിന്റെ റെക്കോഡ് തകര്‍ത്ത് ഗില്‍; ക്യാപ്റ്റന്‍ വീണ്ടും ഞെട്ടിക്കുന്നു
ആദർശ് എം.കെ.
Monday, 24th August 2026, 9:30 am

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി സന്ദര്‍ശകര്‍. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.

ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.

അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവുമായാണ് ഗില്‍ തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടുന്നത്.

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

2019-21 സൈക്കിളില്‍ വിരാട് കോഹ്‌ലി നേടിയ 934 റണ്‍സിന്റെ നേട്ടം പഴങ്കഥയാക്കിയാണ് ഗില്ലിന്റെ നേട്ടം. ഈ സീസണില്‍ ഇതുവരെ ക്യാപ്റ്റനായി കളിച്ച 17 ഇന്നിങ്‌സില്‍ നിന്നും 1024 റണ്‍സുമായാണ് ഗില്‍ കുതിക്കുന്നത്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ 3,000 ടെസ്റ്റ് റണ്‍സ് എന്ന മാര്‍ക് പിന്നിടാനും ഗില്ലിന് സാധിച്ചിരുന്നു. കൊളംബോയില്‍ ഏഴ് റണ്‍സ് കണ്ടെത്തിയതോടെയാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റില്‍ 3,000 റണ്‍ഡസ് പൂര്‍ത്തിയാക്കുന്ന 28ാം ഇന്ത്യന്‍ താരവും പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരവുമാണ് ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മര്‍.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് റണ്‍സ്

(താരം റണ്‍സ് എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ശരാശരി)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 15,921 (53.78)

രാഹുല്‍ ദ്രാവിഡ് 13,288 (52.31)

സുനില്‍ ഗവാസ്‌കര്‍ 10,122 (51.12)

വിരാട് കോഹ്‌ലി 9,230 (46.85)

വി.വി.എസ്. ലക്ഷ്മണ്‍ 8,781 (45.97)

വിരേന്ദര്‍ സെവാഗ് 8,586 (49.34)

സൗരവ് ഗാംഗുലി 7,212 (42.17)

ചേതേശ്വര്‍ പൂജാര 7,195 (43.60)

ദിലീപ് വെങ്‌സര്‍ക്കാര്‍ 6,868 (42.13)

മുഹമ്മദ് അസ്‌റുദ്ദീന്‍ 6,215 (45.03)

ഗുണ്ടപ്പ വിശ്വനാഥ് 6,080 (41.93)

കപില്‍ ദേവ് 5,248 (31.05)

അജിന്‍ക്യ രഹാനെ 5,077 (38.46)

എം.എസ്. ധോണി 4,876 (38.09)

മൊഹീന്ദര്‍ അമര്‍നാഥ് 4,378 (42.50)

രോഹിത് ശര്‍മ 4,301 (40.57)

കെ.എല്‍. രാഹുല്‍ 4,288 (36.64)

ഗൗതം ഗംഭീര്‍ 4,154 (41.95)

രവീന്ദ്ര ജഡേജ 4,117 (37.77)

മുരളി വിജയ് 3,982 (38.28)

രവി ശാസ്ത്രി 3,830 (35.79)

റിഷഭ് പന്ത് 3,662 (43.59)

പോളി ഉമ്രിഗര്‍ 3,631 (42.22)

ആര്‍. അശ്വിന്‍ 3,503 (25.75)

വിജയ് മഞ്ജരേക്കര്‍ 3,208 (39.12)

നവ്ജ്യോത് സിങ് സിദ്ധു 3,202 (42.13)

ചന്ദ്രു ബോര്‍ഡെ 3,061 (35.59)

ശുഭ്മന്‍ ഗില്‍ 3,047 (43.52)*

Content Highlight: Shubman Gill now holds the record for the most runs by an Indian captain in a single WTC cycle

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.