ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ധര്‍മശാലയിലാണ് നടക്കുന്നത്. ഇതിനോടകം തന്നെ ആദ്യം ആ മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
നാലാമത്തെ ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കഴിയാന്‍ പത്ത് ദിവസത്തെ ഇടവേളയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്മെന്റ് നല്‍കിയത്.

എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് തന്റെ ഒഴിവുദിവസം വ്യത്യസ്തമായ രീതിയില്‍ ചെലവഴിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍.
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഗില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. മൈതാനത്തിലൂടെ അതിവേഗത്തില്‍ ഓടുന്ന പരിശീലക ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
The dedication Shubman Gill has been Showing is unbelievable and very good to see from a youngster ,May Achieve best things ❤️ pic.twitter.com/H0IqyDOAzM
— Pratheep (@208_off_149) March 2, 2024
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുടനീളം ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 342 റണ്‍സാണ് ഗില്‍ നേടിയത്.

അവസാന ടെസ്റ്റ് മത്സരത്തിലും താരത്തിന്റെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Shubman Gill diffrent type practice viral on social media
