ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. 50 ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഗില്‍ കുറിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ഈ നേട്ടം.
മത്സരത്തില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 66 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 84 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 11 ഫോറുകളും രണ്ട് സിക്സറുകളുമടക്കമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്.
ശുഭ്മൻ ഗിൽ.
ഈ ഇന്നിങ്‌സിനിടെ 47 റണ്‍സ് എടുത്തതോടെയാണ് ഗില്‍ 3000 റണ്‍സ് പിന്നിട്ടത്. താരം ഈ മൈല്‍സ്റ്റോണ്‍ എത്തിയത് തന്റെ 62ാം ഇന്നിങ്സിലാണ്. അതോടെയാണ് 3000 റണ്‍സിലെ വേഗക്കാരനാക്കിയത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്
ശുഭ്മന്‍ ഗില്‍ – 62
ശിഖര്‍ ധവാന്‍ – 72
വിരാട് കോഹ്ലി – 75
കെ.എല്‍. രാഹുല്‍ – 78
നവ്ജ്യോത് സിങ് സിദ്ദു – 79
സൗരവ് ഗാംഗുലി – 82
കെ.എൽ. രാഹുൽ.
മത്സരത്തില്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഗില്ലിന് പുറമെ, കെ.എല്‍ രാഹുലും (19 പന്തില്‍ 39*) ഇഷാന്‍ കിഷനും (22 പന്തില്‍ 34) സംഭാവന ചെയ്തു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.