ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ജൂണ്‍ 13നാണ് തുടക്കമാവുന്നത്. ധര്‍മശാലയിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആധിപത്യവുമായിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക.
ഈ പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഏകദിനത്തില്‍ 3000 റണ്‍സ് നേടാനുള്ള അവസരമാണ് ശ്രേയസിന്റെ മുന്നിലുള്ളത്. ഇതിനായി 23 റണ്‍സാണ് അയ്യര്‍ക്ക് വേണ്ടത്. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 3000 റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായാണ് അയ്യര്‍ മാറാനാവും. ഇതുവരെ 70 ഇന്നിങ്സുകളില്‍ നിന്നുമാണ് അയ്യര്‍ 2977 റണ്‍സ് സ്വന്തമാക്കിയത്. നിലവില്‍ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്.
72 ഇന്നിങ്‌സില്‍ നിന്നുമാണ് ധവാന്‍ 3000 റണ്‍സ് നേടിയത്. അഫ്ഗാനെതിരെ ആദ്യ മത്സരത്തില്‍ തന്നെ 23 റണ്‍സ് നേടാനായാല്‍ ധവാനെ മറികടക്കാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് സാധിക്കും.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സുകളുടെ എണ്ണം
ശിഖര്‍ ധവാന്‍-72
വിരാട് കോഹ്ലി-75
കെ.എല്‍ രാഹുല്‍-78
നവജ്യോതി സിങ് സിദ്ധു-79
സൗരവ് ഗാംഗുലി-82
ഏകദിനത്തില്‍ അയ്യര്‍ അഞ്ച് സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ അയ്യര്‍ അഫ്ഗാനെതിരെയും ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.