അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. മാത്രമല്ല ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെടുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു ഇന്ത്യ.
കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ആദ്യ ടി-20യില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയമായിരുന്നു അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
പരമ്പരയിലെ രണ്ട് മത്സരങ്ങളും നഷ്ടമായതോടെ ഒരു വമ്പന്‍ നാണക്കേടിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ക്യാപ്റ്റനായ ശേഷമുള്ള ആദ്യ രണ്ട് ടി-20 മത്സരങ്ങളിലും പരാജയപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഈ നാണക്കേടില്‍ മുന്‍ ക്യാപ്റ്റന്‍ റിഷബ് പന്തിനൊപ്പമാണ് ശ്രേയസ് അയ്യര്‍ ഇടം നേടിയത്.
2022ല്‍ പന്ത് ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായപ്പോള്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയില്‍ നായകനെന്ന നിലയില്‍ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പന്ത് പരാജയപ്പെട്ടിരുന്നു. ദല്‍ഹിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനും ഇന്ത്യ തോറ്റു. ഇപ്പോള്‍ അയ്യരും സമാനമായ മോശം റെക്കോഡില്‍ പന്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
അതേസമയം രണ്ട് മത്സരത്തിലും അയ്യര്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സും രണ്ടാം മത്സരത്തില്‍ 10 റണ്‍സുമായിരുന്നു അയ്യരുടെ സമ്പാദ്യം. ഇനി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയാണ് ഇന്ത്യയ്ക്കുള്ളത്. മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്.
Content Highlight: Shreyas Iyer In Unwanted Record Achievement For Indian Team