മുംബൈ ടി-20 ലീഗില്‍ സോബോ മുംബൈ ഫാല്‍ക്കണ്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രയംഫ്സ് നൈറ്റ്‌സ് എന്‍.എം.ഇയെ അഞ്ചു വിക്കറ്റുകള്‍ക്കാണ് ഫാല്‍ക്കണ്‍സ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രയംഫ്സ് നൈറ്റ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി മറികടന്നു.
Match 12 | TKMNE vs SMF: A stellar chase by the Falcons
ഇന്ത്യയുടെ പുതിയ ടി-20 നായകന്‍ ശ്രേയസ് അയ്യരുടെ കരുത്തിലാണ് മുംബൈ ഫാല്‍ക്കണ്‍സ് വിജയിച്ചുകയറിയത്. ശ്രേയസ് അയ്യരുടെ സംഘം വീഴ്ത്തിയത് മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ടീമിനെയാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് അയ്യരുടെ ഈ തകര്‍പ്പന്‍ പ്രകടനം.
മത്സരത്തില്‍ 36 പന്തില്‍ 61 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് മുംബൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. മത്സരത്തിലെ താരമായും തെരഞ്ഞെടുത്തത് അയ്യരിനെ തന്നെയാണ്.
Match 12 | TKMNE vs SMF: Kudos to Shreyas Iyer! Class, timing, and a stadium on its feet 🔥
📌 June 1-13 | Wankhede Stadium.
🎟️ Tickets live at the link in bio.
🎥 Watch live on Jio Hotstar and Star Sports.
🌐 Track live on https://t.co/2GVUXSuuuk and the T20 Mumbai App.… pic.twitter.com/auc8bq66HC
പ്രഥമേഷ് ഡാകെയുടെ ബൗളിങ് കരുത്തിലാണ് മുംബൈ നൈറ്റ്‌സിനെ വീഴ്ത്തിയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം തിളങ്ങിയത്. യാഷ് ദിചാല്‍കര്‍ രണ്ട് വിക്കറ്റും സിദ്ധാര്‍ഥ് റാവുത്ത്, വേദാന്ത് ഗോറെ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടി നിര്‍ണായകമായി.
മറുഭാഗത്ത് ട്രയംഫ്സ് നൈറ്റ്‌സിന്റെ ടോപ് സ്‌കോറര്‍ സൂര്യകുമാര്‍ യാദവാണ്. 24 പന്തുകളില്‍ നിന്നും 48 റണ്‍സായിരുന്നു നൈറ്റ്‌സ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു സ്‌കൈയുടെ പ്രകടനം.
അതേസമയം മത്സരത്തിന്റെ ടോസ് സമയത്ത് ശ്രേയസ് അയ്യരെ പുതിയ ടി-20 ക്യാപ്റ്റനാക്കിയതിന്റെ സന്തോഷം സൂര്യകുമാര്‍ യാദവ് പങ്കുവെച്ചിരുന്നു. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മൂന്ന് ടി-20 ക്യാപ്റ്റന്മാരും വന്നത് മുംബൈയില്‍ നിന്നാണെന്നുള്ളതില്‍ താന്‍ സന്തോഷവാനാണെന്നാണ് സ്‌കൈ പറഞ്ഞത്.
‘ശ്രേയസ് അയ്യരെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി ധാരാളം മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മൂന്ന് ടി-20 ക്യാപ്റ്റന്മാരും വന്നത് മുംബൈയില്‍ നിന്നാണ്. മുംബൈ ക്രിക്കറ്റിലുള്ള നമുക്കെല്ലാവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണ്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ശ്രേയസിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്നത് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയുള്ള ടി-20 പരമ്പരയിലും ഏഷ്യന്‍ ഗെയിംസിലുമാണ്. അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.
Content Highlight: Shreyas Iyer great performance in Mumbai t20 league 2026