കോഴിക്കോട്: താന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തെ ട്രോളിയവര്‍ക്കു മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ഓണത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും പിന്നീട് ട്രോളുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌നിന്റെ പ്രതികരണം. ‘കുറേപ്പേര്‍ ചോദിച്ചു, കഞ്ചാവാണോ നീലച്ചടയനാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. കഞ്ചാവൊന്നുമല്ല അതിനപ്പുറത്തോട്ടാണ് ഈ സ്നേഹം എന്നു പറയുന്ന പരിപാടി.
നമ്മള്‍ അത് മനസ്സിലാക്കണം. അങ്ങോട്ടും ഇങ്ങോട്ടും ഫീല്‍ ചെയ്യണം.. നീയും ഞാനും മാത്രമല്ല. ഈ പറയുന്ന കടലും മരവുമെല്ലാം ഒറ്റ എനര്‍ജിയില്‍ നിന്നുണ്ടായതാണെന്ന് ഓര്‍ക്കണം, അതാണ് റിയാലിറ്റി’. ഷെയ്ന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിമുഖത്തിനു വന്ന കമന്റില്‍ ഭൂരിഭാഗവും താന്‍ പറഞ്ഞത് ഉള്‍കൊണ്ടുക്കൊണ്ട് വന്ന കമന്റുകളാണെന്നും ഒരുപക്ഷം ചേര്‍ന്നു താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷെയന്‍ പറഞ്ഞു. അതിനകത്ത് പാര്‍ട്ടിയോ കളറോ ജെന്‍ഡറോ ഒന്നുമില്ല. എല്ലാവരും സ്നേഹത്തോടെ ജീവിക്കൂ എന്ന് മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ തുടങ്ങിയ വ്യത്യാസങ്ങളെല്ലാം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ എന്നും ഷെയ്ന്‍ ചോദിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ട്രോളുകളൊക്കെ അവരുടെ തമാശയല്ലേ…അവര്‍ ആസ്വദിക്കട്ടേന്നെ.. എനിക്കതുകൊണ്ട് സന്തോഷമേയുള്ളു. ഷെയ്ന്‍ എന്ന വ്യക്തിയെ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അതിലപ്പുറത്തേക്കുള്ളതിനെ ഒന്നും ചെയ്യാന്‍ കഴിയില്ല’- ഷെയ്ന്‍ പറഞ്ഞു.
വീഡിയോ കടപ്പാട്: ക്ലബ്ബ് എഫ്.എം
ട്രോളന്മാർക്ക് മറുപടിയായി പുതിയ തുറന്നു പറച്ചിലുകളുമായി Shane Nigam CLUB FM ൽ
Posted by CLUB FM on Friday, 20 September 2019
