ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് വന്‍വിജയം; ചിത്രത്തില്‍ പോലുമില്ലാതെ ടി.എം.സി.പിയും എ.ബി.വി.പിയും
national news
ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് വന്‍വിജയം; ചിത്രത്തില്‍ പോലുമില്ലാതെ ടി.എം.സി.പിയും എ.ബി.വി.പിയും
ആദര്‍ശ് എം.കെ.
Monday, 27th April 2026, 9:29 pm

കൊല്‍ക്കത്ത: നിയസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമ്പിരി കൊള്ളുന്ന ബംഗാളില്‍ ഇടതിന് ആത്മവിശ്വാസം പകര്‍ന്ന് എസ്.എഫ്.ഐയുടെ വന്‍ മുന്നേറ്റം. ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ കാറ്റില്‍ പറത്തിയായിരുന്നു എസ്.എഫ്.ഐയുടെ മുന്നേറ്റം.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛാത്ര പരിഷത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

ബി.ജെ.പി.യുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പയുടെ സ്ഥാനാര്‍ത്ഥികള്‍ പലയിടങ്ങളിലും നോട്ടയ്ക്കും പിന്നിലേക്ക് തള്ളപ്പെട്ടു.

ഏപ്രില്‍ 21, 24 തീയതികളില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐ.സി.സി.യുടെ പ്രവര്‍ത്തനക്ഷമതയില്ലായ്മയെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നിരുന്ന പരാതികള്‍ക്കിടയിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കാമ്പസിലും പ്രതിഫലിച്ച പോരാട്ടത്തില്‍ അതിശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് എല്ലാ സംഘടനകളും കാഴ്ചവെച്ചിരുന്നത്.

ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.

 

Content highlight: SFI scores big at Jadavpur University in Bengal

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.