കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസെടുത്ത് പൊലീസ്. യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസെടുത്തതിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

എന്നാല്‍ വ്യക്തിവിരോധമാണ് കേസിന് പിന്നിലെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും ഒമര്‍ ലുലു പ്രതികരിച്ചു.

പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.

Content  Highlight: sexual assault case against director Omer Lulu