മലപ്പുറം: രണ്ടത്താണിയില്‍ തുണിക്കട കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റയില്‍സ് എന്ന കടയാണ് കത്തി നശിച്ചത്. കെട്ടിട്ടത്തിന്റെ ഒരു നില പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കടയുടെ ഉടമ കാടാമ്പുഴ സ്വദേശി സലിം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോഷണത്തിനു ശേഷം കടക്കു തീയിട്ടതാവാം എന്നാണ് പൊലീസ് നിഗമനം. കടയുടെ ഭിത്തി തുറന്നു മോഷണം നടത്തിയ ശേഷം കടയ്ക്കു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഏതാണ്ട് നാലുമണിയോടെയാണ് പ്രദേശത്തുകാര്‍ വിവരം അറിയുന്നത്. തിരൂരില്‍ നിന്നും രണ്ടു അഗ്‌നിശമന സേനാ യൂണിറ്റെത്തി തീ നിയന്ത്രവിധേയമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ