ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആള്‍ദൈവം സ്ത്രീയേയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളേയും ബലാത്സംഗം ചെയ്തതായി പരാതി. ദല്‍ഹിയിലെ ആശ്രമത്തില്‍ വെച്ചാണ് തങ്ങള്‍ പീഡനത്തിന് ഇരയായതെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആള്‍ദൈവമായ അശു മഹാരാജിനെതിരായണ് യുവതിയുടെ പരാതി. 2008 മുതല്‍ 2013 വരെ സ്വാമിയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകനും ചേര്‍ന്ന് തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ മകളെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഹോസ് കാസ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഇന്നലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.


നമ്മൾ അതിജീവിക്കും: ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താൻ തീരുമാനം


“മകളുടെ ചികിത്സാര്‍ത്ഥമാണ് ആദ്യമായി സ്വാമിയെ കാണുന്നത്. എന്നാല്‍ ചികിത്സയെന്ന് പറഞ്ഞ് അദ്ദേഹം തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. ചികിത്സയ്ക്കായി ആശ്രമത്തിലെത്തിയ വേളയിലെല്ലാം ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. “- യുവതി പരാതിയില്‍ പറയുന്നു.

2016 ല്‍ യുവതിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തിയ സ്വാമിയും സംഘവും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്വാമിയും അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും തനിക്ക് എന്ത് കിട്ടിയാലും അത് മകനുമായി പങ്കുവെക്കുമെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരതയെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സെക്ഷന്‍ 376, 506 വകുപ്പുകള്‍ പ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.