കൂടംകുളം: കൂടംകുളം ആണവനിലയത്തിനെതിരെ നാളെ വീണ്ടും കടല്‍ ഉപരോധം. ആണവനിലയം പൊളിച്ച്‌നീക്കണമെന്ന ആവശ്യമുന്നയിച്ച് മനുഷ്യാവകാശ ദിനമായ നാളെ കടല്‍ ഉപരോധം നടത്തുമെന്ന് ആണവ വിരുദ്ധ സമരസമിതി നേതാക്കളിലൊരാളായ പുഷ്പരായന്‍ അറിയിച്ചു.[]

ജനകീയ പ്രസ്ഥാനങ്ങളും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളും കടല്‍ ഉപരോധത്തെ പിന്തുണച്ച് റോഡുകള്‍ ഉപരോധിക്കും.

ഈ മാസം അവസാനത്തോടെ ആണവനിലയം പ്രവര്‍ത്തനസജ്ജമാകുന്നതിനാലാണ് സമരം ഊര്‍ജിതമാക്കുന്നത്. ആണവ നിലയം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടക്കുകയാണ്.

ഈ മാസം അവസാനം ഇന്ത്യയിലെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ നിലയം ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഇതിന് മുമ്പ് ഒക്ടോബര്‍ എട്ടിന് കൂടംകുളം നിലയം സമാന രീതിയില്‍ ഉപരോധിച്ചിരുന്നു.