ജോമോന്റെ ആ ഷോട്ട് അവസാന സമയം കട്ട് ചെയ്തു; അവന് ഒരു കിടിലന്‍ എന്‍ട്രിയും കയ്യടിയും കിട്ടുമെന്ന് ഉറപ്പായിരുന്നു: വിപിന്‍ ദാസ്
Movie Day
ജോമോന്റെ ആ ഷോട്ട് അവസാന സമയം കട്ട് ചെയ്തു; അവന് ഒരു കിടിലന്‍ എന്‍ട്രിയും കയ്യടിയും കിട്ടുമെന്ന് ഉറപ്പായിരുന്നു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th April 2026, 4:54 pm

വാഴ 2 ല്‍ ജോമോന്റേയും സിജു സണ്ണിയുടേയുമെല്ലാം കഥാപാത്രത്തെ ഏത് രീതിയില്‍, എവിടെ പ്ലേസ് ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്.

ഫ്രാഞ്ചൈസി പടങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ആളല്ല താനെന്നും ഏതെങ്കിലും കഥാപാത്രങ്ങളുമായി കണക്ട് ചെയ്യുന്ന രീതിയില്‍ ഒരു കണക്ഷനൊന്നും കൊണ്ടുവരാനുള്ള ബുദ്ധി തനിക്ക് ഇല്ലായിരുന്നെന്നും വിപിന്‍ ദാസ് പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലൈമാക്‌സിലെ ആ അടി സീനില്‍ ഓരോരുത്തരായി എഴുന്നേല്‍ക്കുന്നതായിട്ടായിരുന്നു കാണിച്ചത്. ജോമോനും ആ രീതിയില്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അവസാന മിനുട്ടിലാണ് അത് കട്ട് ചെയ്തത്. ജോമോന് ഒരു സെപറ്റേറ്റ് മാസ് എന്‍ട്രി കൊടുത്തെന്നും വിപിന്‍ പറയുന്നു.

‘ഫ്രാഞ്ചൈസി പടങ്ങള്‍ ഞാന്‍ ഒരുപാട് കണ്ടിട്ടില്ല. അവഞ്ചേഴ്‌സ് ഒന്നും എല്ലാം ഞാന്‍ കണ്ടിട്ടില്ല. കണക്ഷന്‍ പോലും എനിക്ക് കിട്ടില്ല. ഇന്ന് കണ്ടത് പിന്നെ കാണുമ്പോള്‍ ഓര്‍മ പോലും കിട്ടില്ല. ആരെങ്കിലും പറഞ്ഞാലേ കിട്ടുള്ളൂ. എനിക്ക് പല സിനിമകളും അങ്ങനെ കണക്ഷന്‍ കിട്ടാറില്ല.

ജോമോന്‍ ജ്യോതിര്‍, വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Screen Grab/ X

എന്റെ മനസില്‍, വാഴയില്‍ എനിക്ക് ഇവരെ എവിടെയെങ്കിലും പ്ലേസ് ചെയ്യണം എന്നുണ്ട്. ഒരു സീനില്‍ കൊണ്ടിടാം എന്ന് വെച്ചിട്ടാണ് ആ കല്യാണ സീന്‍ എഴുതിയത്. എഴുതിക്കഴിഞ്ഞ ശേഷവും അത് അവിടെ തന്നെ പ്ലേസ് ചെയ്യാമെന്നാണ് തീരുമാനിച്ചത്.

അതിന് ശേഷമാണ് ആ സീന്‍ ക്ലൈമാക്‌സിലേക്ക് മാറ്റുന്ന രീതിയില്‍ ആലോചിച്ചത്. കാരണം കണക്ഷന്‍സൊന്നും വെക്കാനുള്ള ബുദ്ധി എനിക്കില്ല. എന്റെ ബ്രെയിന്‍ അങ്ങനെ വര്‍ക്ക് ചെയ്യുന്നില്ല. കാരണം അങ്ങനെ ആലോചിക്കുമ്പോള്‍ കുറേ ലോജിക്കല്‍ മിസ്‌റ്റേക്കുകള്‍ വരും.

ആളുകളെ ഒന്ന് എന്റര്‍ടൈന്‍ ചെയ്യുക എന്നതിന് അപ്പുറം ഒന്നും നോക്കേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴും ഇവരെ കാണിക്കുമ്പോള്‍ ആള്‍ക്കാര്‍ കയ്യടിക്കണം എന്ന രീതിയിലാണ് ഓരോ എന്‍ട്രിയും കൊടുത്തത്. സിജു സണ്ണി വരെ കാണിച്ച് നിര്‍ത്തി. അതിനപ്പുറം ജോമോന്‍ എഴുന്നേല്‍ക്കുന്നുണ്ട്. ഞങ്ങള്‍ അത് കട്ട് ചെയ്തു കളഞ്ഞു.

ഓരോരുത്തരായി എഴുന്നേറ്റ് എഴുന്നേറ്റ് അവസാനം ജോമോനും എഴുന്നേല്‍ക്കുന്ന ഷോട്ടുണ്ട്. മിക്‌സിങ്ങിന്റെ തൊട്ടുമുന്‍പാണ് നമ്മള്‍ അത് കട്ട് ചെയ്യുന്നത്.

വിപിന്‍ദാസ് Photo: Screen Grab/ The Cue

ജോമോന് ഒരു കിടിലന്‍ എന്‍ട്രിയും ഭയങ്കര കയ്യടിയും കിട്ടുമെന്ന് പറഞ്ഞിട്ട് ലാസ്റ്റ് മിനുട്ടിലാണ് അങ്ങനെ ചെയ്യുന്നത്. ജോമോന്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഷോട്ട് കട്ട് ചെയ്തിട്ട് നേരെ ഫൈറ്റ് കഴിഞ്ഞിട്ട് ജോമോനെ കാണിക്കുന്ന രീതിയിലാക്കി. ജോമോന്റെ പിറകിലായി എല്ലാവരേയും
നില്‍ക്കുന്ന തരത്തില്‍ കാണിച്ചു.

അത് തിയേറ്ററില്‍ കാണുമ്പോള്‍ കിട്ടിയ ഫീലുണ്ട്. ആ ഒരൊറ്റ കട്ടില്‍ സാധനം മൊത്തം മാറി എന്നത് എവിണ്ടന്റായിരുന്നു. തിയേറ്റര്‍ മൊമെന്റിന് വേണ്ടി തന്നെ വെച്ചതായിരുന്നു അത്.

ഇവരെ വേണമെങ്കില്‍ ഏതെങ്കിലും ഇമോഷണല്‍ സീനില്‍ പ്ലേസ് ചെയ്യാമായിരുന്നു. പക്ഷേ ലോജിക്കലി ഇതില്‍ അത് വെക്കാന്‍ പറ്റില്ല. അതുകൊണ്ട്  ഇവരുടെ ക്യാരക്ടര്‍ വരുന്നതിന്റെ സന്തോഷം ഇരിക്കട്ടെ എന്ന് കരുതിയാണ് ആ സീന്‍ പ്ലേസ് ചെയ്തത്,’ വിപിന്‍ദാസ് പറഞ്ഞു.

Content Highlight: Script  Writer Vipindas about Vazha 2 Cameo and Jomon Jyothir