biju-org668

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് ബിജു രാധാകൃഷ്ണന്റെ കത്ത്. സരിതയുടെ കത്ത് പുറത്തുവിട്ടത് താനെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും അന്ത്യം ഇതോടെ സംഭവിക്കുമെന്നും അടുത്തയാഴ്ച സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവരുമെന്നും കത്തില്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു.


ഗണേഷിന തല്ലിയത് താനാണ്. തന്റെ ഒന്നാം നമ്പര്‍ ശത്രു ഗണേഷാണ്. എല്‍.ഡി.എഫിന്റെ ഭാഗമായതുകൊണ്ടൊന്നും ഗണേഷ് രക്ഷപ്പെടില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.