ദുൽഖറിന് ഇഷ്ട്ടപെടാത്തതുകൊണ്ട് തല്ലുമാല ചെയ്തില്ല; പിന്നീടത് ഖാലിദ് റഹ്‌മാൻ വാങ്ങുകയായിരുന്നു: സന്തോഷ് ടി. കുരുവിള
Malayalam Cinema
ദുൽഖറിന് ഇഷ്ട്ടപെടാത്തതുകൊണ്ട് തല്ലുമാല ചെയ്തില്ല; പിന്നീടത് ഖാലിദ് റഹ്‌മാൻ വാങ്ങുകയായിരുന്നു: സന്തോഷ് ടി. കുരുവിള
നന്ദന എം.സി
Sunday, 15th February 2026, 6:40 pm

2022ൽ പുറത്തിറങ്ങി വലിയ ചർച്ചയായ ചിത്രമാണ് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ആക്ഷനും സ്റ്റൈലിഷ് അവതരണവും ചേർന്ന വ്യത്യസ്തമായ സിനിമാനുഭവമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്.

വിവാഹച്ചടങ്ങുകൾ മുതൽ കോളേജ് രാഷ്ട്രീയവും പ്രണയവും വ്യക്തിപരമായ ഏറ്റുമുട്ടലുകളും വരെ വിവിധ സാഹചര്യങ്ങളിലുണ്ടാകുന്ന ‘തല്ലുകൾ’ ചേർത്ത് നർമവും ആവേശവും കലർത്തിയ അവതരണമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.

തല്ലുമാല, Photo: IMDb

ഇതിനിടെ ചിത്രത്തെ കുറിച്ചൊരു കൗതുകകരമായ വെളിപ്പെടുത്തലാണ് നിർമാതാവ് സന്തോഷ്. ടി. കുരുവിള നടത്തിയിരിക്കുന്നത്. ആദ്യം ഈ ചിത്രം ദുൽഖർ സൽമാനെ നായകനാക്കി ആലോചിച്ചതാണെന്ന് അദ്ദേഹം പറയുന്നു.

ദുൽഖറിനെ മുൻനിർത്തിയാണ് കഥ തയ്യാറാക്കിയതെന്നും, എന്നാൽ പിന്നീട് അദ്ദേഹത്തിന് കഥ അത്ര ഇഷ്ടപ്പെടാതിരുന്നതിനാൽ പദ്ധതി മുന്നോട്ടുപോയില്ലെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി.

‘ ദുൽക്കർ എനിക്ക് വളരെ ഇഷ്ട്ടമുള്ള വളരെ എനർജിറ്റിക് ആയ ഒരു ആക്ടർ ആണ്. ദുൽക്കറിന് വേണ്ടി നമ്മളെഴുതിയ കഥയാണ് തല്ലുമാല. തല്ലുമാല സിനിമ നമ്മുടെ കമ്പനി ദുൽഖറിന് വേണ്ടി എഴുതിയ ഒരു കഥയാണ്.

സന്തോഷ് ടി. കുരുവിള, Photo: YouTube/ Screengrab

എന്നാൽ അവസാനം ആ കഥ എഴുതി കഴിഞ്ഞപ്പോൾ ദുൽക്കറിന് അത് ഇഷ്ടപ്പെടാതെ വന്നു, എന്തോ പറ്റില്ല എന്ന് പറഞ്ഞപ്പോളാണ് നമ്മൾ ആ കഥാ ഖാലിദ് റഹ്‌മാനോട് എടുക്കാൻ പറയുന്നതും അദ്ദേഹം ആ കഥ ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയതും,’ സന്തോഷ് ടി കുരുവിള പറഞ്ഞു.

കല്യാണി പ്രിയദർശൻ നായികയായ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലുക്മാൻ, അദ്രി ജോ, ഓസ്റ്റിൻ, ബിനു പപ്പു, സ്വാതി ദാസ് പ്രഭു എന്നിവർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. റിലീസിന് ശേഷം യുവാക്കളിൽ വലിയ സ്വീകാര്യത നേടിയ ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

മുഹ്‌സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയത്. ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രം പിന്നീട് വലിയ വിജയമായി മാറി.

Content Highlight: Santhosh T kuruvila talk about the movie Thallumaala

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.