മലയാളി താരം സഞ്ജു സാംസണ്‍ തന്റെ മിന്നും പ്രകടനം തുടരുകയാണ്. അവസാനമായി താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ദല്‍ഹി ക്യാപിറ്റല്‍സാണ്.മെയ് അഞ്ചിന് നടന്ന മത്സരത്തിൽ 52 പന്തുകൾ നേരിട്ട് പുറത്താവാതെ 87 റൺസാണ് മലയാളി വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
മലയാളി താരം സഞ്ജു സാംസണ്‍ തന്റെ മിന്നും പ്രകടനം തുടരുകയാണ്. അവസാനമായി താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ദല്‍ഹി ക്യാപിറ്റല്‍സാണ്.മെയ് അഞ്ചിന് നടന്ന മത്സരത്തിൽ 52 പന്തുകൾ നേരിട്ട് പുറത്താവാതെ 87 റൺസാണ് മലയാളി വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
ചെറിയ സ്‌കോറായിട്ടും സമ്മര്‍ദത്തിലായ ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് സഞ്ജുവിന്റെ ഇന്നിങ്സാണ്. മികച്ച പ്രകടനം നടത്തി താരം രണ്ടാം തവണയും ദല്‍ഹിയെ വീഴ്ത്തി ചെന്നൈയ്ക്ക് വിജയവും ഒപ്പം പ്ലേഓഫ് പ്രതീക്ഷകളും സമ്മാനിച്ചു. ഈ പ്രകടനം തന്നെ അടുത്ത മത്സരങ്ങളിലും നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ആരാധകരുടെ പ്രതീക്ഷകളും പേറി കളത്തിലിറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി – 20യില്‍ 750 ഫോറുകള്‍ എന്ന നാഴികക്കല്ലില്‍ എത്താനാണ് താരത്തിന് അവസരമുള്ളത്. ഇതിനായി ആരാധരുടെ പ്രിയ ചേട്ടന് ആവശ്യമുള്ളത് വെറും മൂന്ന് ഫോറുകള്‍ മാത്രമാണ്.
നിലവില്‍ ടി – 20യില്‍ സഞ്ജുവിന് 747 ഫോറുകളുണ്ട്. 323 ഇന്നിങ്സ് കളിച്ചാണ് താരം ഇത്രയും ഫോറുകള്‍ അടിച്ചത്. ഇന്ത്യ, കേരള, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളായാണ് സഞ്ജു ഈ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഈ സീസണില്‍ മികച്ച ബാറ്റിങ്ങുമായി ചെന്നൈയുടെ വിജയശില്പിയാകുന്ന സഞ്ജു ഈ നേട്ടവും അനായാസം സ്വന്തമാക്കിയേക്കാം. ഇതുവരെ സീസണില്‍ താരം 42 ഫോറുകള്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ 750 എന്ന സംഖ്യ താരത്തിന് ഏറെ അകലെയല്ല. അടുത്ത മത്സരത്തില്‍ തന്നെ ചേട്ടന്‍ ഈ നേട്ടം കൈവരിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മെയ് പത്തിനാണ് സഞ്ജുവിന്റേയും ചെന്നൈയുടെ അടുത്ത മത്സരം. പോയിന്റ് ടേബിള്‍ അവസാന സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കാണ് വേദി.
Content Highlight: Sanju Samson needs three fours to complete 750 fours in T20 cricket