ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 26ന് ആദ്യ മത്സരവും ജൂണ്‍ 28ന് രണ്ടാം മത്സരവും നടക്കും.
ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 26ന് ആദ്യ മത്സരവും ജൂണ്‍ 28ന് രണ്ടാം മത്സരവും നടക്കും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ടി – 20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുന്ന ആദ്യ പരമ്പര എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ തന്നെ മലയാളി വിക്കറ്റ് കീപ്പർ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് ഒരു സൂപ്പർ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ടി – 20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങൾ രണ്ടാം സ്ഥാനത്തേക്ക് ഉയരാനാണ് താരത്തിന് സാധിക്കുക.
അതിനായി സഞ്ജുവിന് വേണ്ടത് ഒരു സെഞ്ച്വറി മാത്രമാണ്. നിലവിൽ കുട്ടി ക്രിക്കറ്റിൽ താരത്തിന് മൂന്ന് സെഞ്ച്വറികളുണ്ട്. 54 ഇന്നിങ്‌സുകളിൽ കളിച്ചാണ് താരം ഇത്ര സെഞ്ച്വറികൾ അടിച്ചത്.
അയർലാൻഡിനെതിരെ സെഞ്ച്വറി അടിച്ചാൽ മുൻ ഇന്ത്യൻ താരം സൂര്യകുമാർ യാദവിനൊപ്പം ഏതാനും സഞ്ജുവിന് സാധിക്കും. സൂര്യ 107 ഇന്നിങ്സിൽ കളിച്ച് താരം നാല് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
രോഹിത് ശർമ – 5
സൂര്യകുമാർ യാദവ് – 4
സഞ്ജു സാംസൺ – 3
അഭിഷേക് ശർമ – 2
തിലക് വർമ്മ – 2
കെ.എൽ രാഹുൽ – 2

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ വിക്കറ്റ് കീപ്പർ അരങ്ങേറ്റ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറായായിരുന്നു. 14 ഇന്നിങ്സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ അയര്‍ലാന്‍ഡ് പരമ്പരയിലും സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Sanju Samson needs one century to equal with Suryakumar Yadav in most T20I hundreds by Indians