മലയാളി താരം സഞ്ജു സാംസണ്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും കളത്തില്‍ ഇറങ്ങുന്നതിന്റെ ആവേശ കാത്തിരിപ്പിലാണ് ആരാധകര്‍. അയര്‍ലാന്‍ഡ് പരമ്പരയിലാണ് ടി – 20 ലോകകപ്പിലെ പ്രകടനങ്ങള്‍ക്ക് ശേഷം താരം ഇന്ത്യക്കായി വീണ്ടും പാഡ് കെട്ടുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും കളത്തില്‍ ഇറങ്ങുന്നതിന്റെ ആവേശ കാത്തിരിപ്പിലാണ് ആരാധകര്‍. അയര്‍ലാന്‍ഡ് പരമ്പരയിലാണ് ടി – 20 ലോകകപ്പിലെ പ്രകടനങ്ങള്‍ക്ക് ശേഷം താരം ഇന്ത്യക്കായി വീണ്ടും പാഡ് കെട്ടുന്നത്.
ഇന്ത്യ രണ്ട് ടി – 20 മത്സരങ്ങളാണ് അയര്‍ലാന്‍ഡിനെതിരെ കളിക്കുക. ജൂണ്‍ 26നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ജൂണ്‍ 28ന് രണ്ടാം മത്സരവും നടക്കും. ഇരുമത്സരങ്ങളും അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഈ പരമ്പരയില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് ഒരു തകര്‍പ്പന്‍ നേട്ടം നേട്ടം കൈവരിക്കാന്‍ സാധിക്കും. അയര്‍ലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ടി – 20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ കുതിക്കാനുള്ള അവസരമാണ് വിക്കറ്റ് കീപ്പര്‍ക്കുള്ളത്.
നിലവില്‍ അയര്‍ലാന്‍ഡിനെതിരെ ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ സഞ്ജു മൂന്നാമതാണ്. മൂന്ന് ഇന്നിങ്‌സില്‍ കളിച്ച താരത്തിന് 118 റണ്‍സുണ്ട്.
മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ദീപക് ഹൂഡയുമാണ് സഞ്ജുവിന് മുന്നിലുള്ളത്. രോഹിത് നാല് ഇന്നിങ്‌സില്‍ നിന്ന് 201 റണ്‍സെടുത്തപ്പോള്‍ ഹൂഡ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 151 റണ്‍സും നേടിയിട്ടുണ്ട്. ഈ പരമ്പരയില്‍ തകര്‍ത്തടിച്ചാല്‍ ഇരുവരെയും സഞ്ജുവിന് മറികടക്കാന്‍ സാധിക്കും.

വരും മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ 34 റണ്‍സെടുത്താല്‍ സഞ്ജുവിന് ഹൂഡയെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കാം. രോഹിത് മറികടക്കാന്‍ മലയാളി ബാറ്റര്‍ക്ക് വേണ്ടത് 84 റണ്‍സാണ്.
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 4 – 201
ദീപക് ഹൂഡ – 2 – 151
സഞ്ജു സാംസണ്‍ – 3 – 118
സുരേഷ് റെയ്‌ന – 2 – 79
ഋതുരാജ് ഗെയ്ക്വാദ് – 2 – 77
ഹര്‍ദിക് പാണ്ഡ്യ – 4 – 75

ലോകകപ്പിന് പുറമെ, ഐ.പി.എല്ലിലും തിളങ്ങിയാണ് സഞ്ജു അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് വരുന്നത്. അതിനാല്‍ തന്നെ താരം തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Sanju Samson needs 83 runs to surpass Rohit Sharma in most runs in India vs Ireland in T20I