2025 ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം രാജസ്ഥാന് റോയല്‍സും മലയാളി താരം സഞ്ജു സാംസനുമായിരുന്നു.
ഇപ്പോള്‍ രാജസ്ഥാന് റോയല്‍സ് ആരാധകരെ ഏറെ വിഷമത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സഞ്ജു 2025 ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സില്‍ നിന്നും വിടവാങ്ങുകയാണെന്ന രീതിയിലുള്ള ഒരു പോസ്റ്റാണിപ്പോള്‍ രാജസ്ഥാന് റോയല്‍സ് ഒഫീഷ്യലില്‍ പുറത്തുവിട്ടിരിക്കുകയാണ്.
major missing 😭💗 pic.twitter.com/JLkjh9jjW7
— Rajasthan Royals (@rajasthanroyals) August 23, 2024
‘മേജര്‍ മിസിങ്’ എന്ന ടാഗ് ലൈനും കരയുന്ന ഒരു ഇമോജിവെച്ച് സഞ്ജുവിന്റെ ഒരു വീഡിയോയാണ് ഫ്രാഞ്ചൈസി പുറത്തുവിട്ടത്. രാജസ്ഥാന്റെ തട്ടകത്തില്‍ സഞ്ജുവിന്റെ മായ്ക്കപ്പെടാത്ത ഓര്‍മകളാണ് 28 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. 2013ല്‍ രാജസ്ഥാന് റോയല്‍സില്‍ തന്റെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച സഞ്ജു പത്തുവര്‍ഷത്തോളം രാജസ്ഥാന് റോയല്‍സിന്റെ ഭാഗമായ താരമാണ്.

2021 മുതല്‍ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനാണ്. രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും സക്സസ് ഫുള്‍ ആയിട്ടുള്ള ക്യാപ്റ്റന്‍ സഞ്ജു, 61 മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നു. അതില്‍ 31 വിജയം സ്വന്തമാക്കി മുന്‍ ക്യാപ്റ്റന്‍ ഷെയ്ന് വോണിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഞ്ജു രാജസ്ഥാനില്‍ നിന്ന് പുറത്തുപോകുന്നത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ്. ഐ.പി.എല്ലില്‍ 168 മത്സരങ്ങളില്‍ നിന്ന് 4419 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. ഇതോടെ സഞ്ജുവിനെ ഏത് ഫ്രാഞ്ചൈസി ആണ് സ്വന്തമാക്കുന്നത് എന്ന ചൂടറിയ ചര്‍ച്ചകളാണ് ക്രിക്കറ്റ്ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
Content Highlight: Sanju Samson Latest Update On IPL 2025
