ന്യൂദല്‍ഹി: ഫെബ്രുവരി 2ന് ദല്‍ഹിയിലെ പൗരത്വ നിയമ വിരുദ്ധ സമരകേന്ദ്രങ്ങളായ ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലും വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭ എം.പി സഞ്ജയ് സിങ്. അമിത്ഷായാണ് ഇതിനെല്ലാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത്ഷായാണ് ഇതിനെല്ലാം പിന്നില്‍. ആദ്യം അദ്ദേഹം ബി.ജെ.പി മന്ത്രിയെ വിദ്വേഷ പ്രസംഗം നടത്താനും അക്രമം ആരംഭിക്കാനുമുള്ള പ്രോത്സാഹനം നല്‍കി. പരസ്യമായി തെരുവിലൂടെ ഒരാള്‍ തോക്കുമായി നടക്കുകയും വെടിവെക്കുകയും ചെയ്യുന്നു. അമിത്ഷാ ദല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത്. അദ്ദേഹം ആഭ്യന്തര മന്ത്രിയായതിന് ശേഷം ക്രമസമാധാനപാലനം മോശം അവസ്ഥയിലേക്ക് മാറി. ഇപ്പോള്‍ അവര്‍ ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലും വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു. അത് ജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ കയ്യില്‍ തെളിവുണ്ട്. കുറെയധികം സന്ദേശങ്ങളും വീഡിയോകളും വാട്‌സ്ആപിലൂടെ പ്രചരിക്കുന്നുണ്ട്. ഈ തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ സമനില നഷ്ടമായിരിക്കുകയാണ്. കാരണം  ദല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അവര്‍ക്ക് മനസ്സിലായി. അതിനാല്‍ അവര്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമത്തിലാണെന്നും സഞ്ജയ് സിങ് പറഞ്ഞു.