പ്രേമലുവിൽ താൻ കഷ്ടപ്പെട്ട് ചെയ്ത സീനിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സംഗീത് പ്രതാപ്. ആദ്യ സീൻ ചെയ്യാനാണ് കഷ്ടപെട്ടതെന്നും അത് സച്ചിൻ ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോഴുള്ള ഡയലോഗ് ആയിരുന്നെന്നും സംഗീത് പറയുന്നുണ്ട്. റിലീസിന് തലേ ദിവസം വരെ ടെൻഷൻ ആയിരുന്നെന്നും മമിതയെ വിളിച്ച് ഏത് ലെവലിലാണ് ഏറ് കിട്ടുകയെന്ന് പറഞ്ഞിരുന്നെന്നും ഇപ്പോൾ സന്തോഷമുണ്ടെന്നും സംഗീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ആദ്യം സിനിമയിലേക്ക് ഇന്നാവാനുള്ള പ്രശ്നമായിരുന്നു. സിനിമയിലെ ആദ്യം അമൽ ഡേവിസിനെ സച്ചിൻ കണ്ടതിന് ശേഷം ഐസ്ക്രീം കഴിച്ചുകൊണ്ട് പറയുന്ന ഒരു സീൻ ഉണ്ടല്ലോ, അതായിരുന്നു ഏറ്റവും പാടുപെട്ടത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ റിലീസിന് തലേന്ന് വരെ ടെൻഷൻ ആയിരുന്നു. ഞാൻ രാവിലെ മമിതയെ വിളിച്ചിട്ട് ഏത് ലെവലിലാണ് ഏറ് കിട്ടുക എന്ന് പറയാൻ കഴിയില്ല എന്ന് പറഞ്ഞു,’സംഗീത് പറയുന്നു.

സൂപ്പർ ശരണ്യയിൽ നസ്‌ലെൻ ചെയ്യേണ്ടിരുന്ന കഥാപാത്രമാണ് തന്നോട് ആദ്യം ചെയ്യാൻ പറഞ്ഞതെന്നും സംഗീത് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘സൂപ്പർ ശരണ്യയിലേക്ക് ഗിരീഷേട്ടനാണ് എന്നെ വിളിക്കുന്നത്. ആദ്യം എന്നോട് നസ്‌ലെൻ ചെയ്ത സംഗീത് എന്ന ക്യാരക്ടർ ആയിരുന്നു ചെയ്യാൻ പറഞ്ഞത്. നസ്‌ലൻ അന്ന് ഗസ്റ്റ് റോൾ പോലെ ഞാൻ ചെയ്തിരുന്ന കസിന്റെ ക്യാരക്ടർ ആയിരുന്നു. അത് പിന്നീട് സ്വാപ്പ് ആയതാണ്. ഗിരീഷേട്ടൻ എന്നോട് പറഞ്ഞിരുന്നു അതല്ല വേറെ പരിപാടിയാണെന്ന്.

അതിനുമുമ്പ് ആലുവയിൽ ചേട്ടന്റെ വീട്ടിൽ പോയപ്പോൾ കഥ മുഴുവൻ കേട്ടിട്ടുണ്ട്. ശരണ്യയുടെ കഥ മുൻപ് കേട്ടിട്ടുണ്ടായിരുന്നു. കസിൻ എന്ന ക്യാരക്ടർ പറയുമ്പോൾ എനിക്ക് ഓൾമോസ്റ്റ് ഓർമയുണ്ട്. സൂപ്പർ ശരണ്യയുടെ അസോസിയേറ്റ് ഡയറക്ടർ വിഷ്ണു എന്റെ ഫ്രണ്ട് ആണ്.

വരൊക്കെ തണ്ണീർമത്തൻ ദിനങ്ങൾ മുതൽ നമ്മുടെ ഫ്രണ്ട്സാണ്. ഞാൻ ഷൂട്ടിനു പോകുന്നതിനു മുമ്പ് അവനോട് എടാ സ്ക്രിപ്റ്റ് തരുമോ വായിക്കാനാണ് എന്ന് ചോദിച്ചു. എനിക്ക് സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയിട്ട് അഭിനയിക്കാൻ നല്ല പേടിയാണ്. വിഷ്ണു എന്നോട് ‘ഗിരീഷേട്ടൻ കൊടുക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്, നീ ഇങ്ങോട്ട് വാ’എന്ന് പറഞ്ഞു. അവിടെ പോകുന്നു, പരിപാടി ചെയ്തു. തിരിച്ചുപോരുകയാണ്,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth about his tension after premalu