മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബുവിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.

2005ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സഹനടനായും നായകനായും താരം മലയാള സിനിമയില്‍ സജീവമായിരുന്നു. താരത്തിന്റേതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആരം. ചിത്രത്തില്‍ സിദ്ദീഖും പ്രധാനവേഷത്തിലെത്തിയിരുന്നു.

ആരം. Photo: Saiju Kurupp/ Faceook.com

ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ അനുഭവത്തെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ആന്‍മരിയയില്‍ നാല് ദിവസമോ അഞ്ച് ദിവസമോ മാത്രമാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ എനിക്ക് സിദ്ദീഖ് ചേട്ടനുമായി കോമ്പിനേഷന്‍ ഒന്നുമില്ല. പാക്കപ്പിന് ശേഷം മിഥുന്‍ (സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്) എന്നെ അവന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചു. ഒരു സംഭവം കാണിച്ചുതരാമെന്ന് പറഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ സിദ്ദീഖ് ചേട്ടന്റെ ക്യാരക്ടര്‍ ബ്രിഡ്ജിന്റെ മുകളില്‍ വെച്ച് അദ്ദേഹത്തിന്റെ മോളെ പറ്റി പറയുന്ന സീനാണ്. അത് രണ്ട് മൂന്ന് മിനുട്ട് ഉണ്ട്. സിദ്ദീഖ് ചേട്ടന്‍ മാത്രമാണ് സംസാരിക്കുന്നത്. അവസാനമാണ് സണ്ണി വെയ്ന്‍ സംസാരിക്കുന്നത്. നാച്ച്വറലി പ്രോംപ്റ്റ് ഇല്ലാതെയാണ് അദ്ദേഹം ഇത് എക്‌സിക്യൂട്ട് ചെയ്തിരിക്കുന്നത്. അത് കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്ക വിഷമമായി. അത്രയും ഇമോഷണല്‍ സീനായിരുന്നു.

ആരം. Photo: Saiju Kurupp/ Faceook.com

സിദ്ദീഖേട്ടന്റെ പ്രായമാവുമ്പോഴേക്ക് ചേട്ടന്‍ ഇങ്ങനെയൊരു നടനാകണം എന്ന് അത് കഴിഞ്ഞിട്ട് മിഥുന്‍ എന്നോട് പറഞ്ഞു. അറക്കല്‍ അബു പറയുന്ന പോലെ എന്നെ കൊണ്ട് ഇത്പറ്റും എന്ന് തോന്നുന്നില്ലെന്നാണ് അതിന് ഞാന്‍ മറുപടി പറഞ്ഞത്,’ സൈജു പറഞ്ഞു.

Content Highlight: Saiju Kurup talks about his experience in Ann Mariya kalippilaan film set