ഒരു കോമഡി കേട്ടാൽ വിനായകൻ കൊച്ചുകുട്ടികളെപ്പോലെ കിടന്നുചിരിക്കും: സൈജു കുറുപ്പ്
Malayalam Cinema
ഒരു കോമഡി കേട്ടാൽ വിനായകൻ കൊച്ചുകുട്ടികളെപ്പോലെ കിടന്നുചിരിക്കും: സൈജു കുറുപ്പ്
നന്ദന എം.സി
Thursday, 2nd April 2026, 4:59 pm

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ആട്’. ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ വിജയമാകാതിരുന്നെങ്കിലും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും വൻ വിജയമായി മാറുകയായിരുന്നു.

വ്യത്യസ്ത സ്വഭാവങ്ങളുള്ള നിരവധി കഥാപാത്രങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ, ഓരോ അഭിനേതാക്കളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

അതിൽ പ്രത്യേകിച്ച് ‘ഡ്യൂഡ്’ എന്ന കഥാപാത്രമായി എത്തിയ വിനായകൻ സിനിമയുടെ മുഴുവൻ ഗ്രാഫും ഉയർത്തിയിരുന്നു.

ആട്, Photo: IMDb

സാധാരണയായി നെഗറ്റീവ് ഷേഡുകളുള്ള കഥാപാത്രങ്ങളിലൂടെയാണ് വിനായകനെ പ്രേക്ഷകർ കൂടുതലായി കണ്ടിട്ടുള്ളത്. അതിനാൽ തന്നെ, ‘ഡ്യൂഡ്’ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വലിയ മാറ്റമായി മാറി.

കോമഡിയും ഇമോഷന്സും ചേർന്ന ആ കഥാപാത്രം, വിനായകൻ എന്ന നടനെപ്പറ്റിയുള്ള പ്രേക്ഷകരുടെ ധാരണ തന്നെ മാറ്റിമറിക്കുകയായിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിൽ ‘അറക്കൽ അബു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സൈജു കുറുപ്പ്, വിനായകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്

മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘വിനായകന്റെ ഡയലോഗ് ഡെലിവറിയും എല്ലാം കാണാൻ ഭയങ്കര രസമാണ്. ഞെട്ടിപ്പോയത് എന്താണെന്ന് വെച്ചാൽ, ഞാൻ വിനായകന്റെ കൂടുതലും നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളാണ് കണ്ടിട്ടുള്ളത്.

ഒരു സിനിമ ആക്ടർ ആണെങ്കിൽ പോലും ഒരാൾ ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമുക്ക് ആ ഒരു ഇമേജാണ് കിട്ടുക.

ആട്, Photo: YouTube/ Screengrab

അങ്ങനെ ആട് വണ്ണിന്റെ സമയത്ത് ഡ്യൂഡിന്റെയും ഷാജി പാപ്പന്റെയും ഫൈറ്റിന്റെ സമയത്ത് ജയസൂര്യ എന്തോ ഒരു കോമഡി പറഞ്ഞു. അത് കേട്ടിട്ട് വിനായകനാണെങ്കിൽ കൊച്ചു കുട്ടികളെ പോലെയാണ് ചിരിക്കുന്നത്.

പിന്നെ ചിരി പിടിച്ചിട്ട് നിൽക്കുന്നില്ല പുള്ളിക്ക്, കിടന്നും ജയനെ പോയിട്ട് ഇടിച്ചുമാണ് ചിരിക്കുന്നത്. അത്രയും ഇന്നസെന്റ് ആണ് വിനായകൻ,’ ഷൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju kurup talk about vinayakan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.