ചെക്ക ചിവന്ത വാനം എന്ന സിനിമയ്ക്ക് വിജയ് സേതുപതിയും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് കേട്ടത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോമ്പോ ഒന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയായെത്തുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നാലെ ഒരു അഭിമുഖത്തിനിടെയാണ് വിജയ് സേതുപതി ഈ കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തമായ വേഷത്തിലാണ് താന്‍ എത്തുകയെന്നും റീമേക്ക് സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറയുന്നത്.
എ.ആര്‍ റഹ്‌മാന് പകരം സായ് അഭ്യങ്കര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുമെന്നാണ് വലൈ പെച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത്. 1992ല്‍ പുറത്തിറങ്ങിയ റോജ മുതല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കോംമ്പോ ആണ് മണിരത്‌നവും എ.ആര്‍ റഹ്‌മാനും. റോജക്ക് ശേഷം അലൈപായുതേ, ബോംബെ, ഓകെ കണ്‍മണി, തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
As Per Valaipechu, #ManiRatnam in talks with #SaiAbhyabkkar to score music for VijaySethupathi & SaiPallavi film😲🔥
ARR & ManiRatnam combo has been on cards since Roja from 1992. So if this happens, after 3 Decades ManiRatnam is going to collaborate with Fresh composer like… pic.twitter.com/FljnbADWCD
റോജയിലൂടെയാണ് എ.ആ.റഹ്‌മാന്‍ എന്ന ഇതിഹാസത്തെ മണിരത്‌നം പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി കൊടുത്തത്. തന്റെ ആദ്യ ചിത്രമായ റോജയിലൂടെ തന്നെ റഹ്‌മാന്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഹിറ്റ് ഗാനങ്ങളും പിറന്നത് മണിരത്‌നത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു.
തമിഴില്‍ സെന്‍സേഷനായി മാറിയ സംഗീത സംവിധായകനാണ് സായ് അഭ്യങ്കര്‍. ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ്യുടെ സിനിമയിലേക്കുള്ള വരവ് വലിയ വാര്‍ത്തയായിരുന്നു. ഡ്യൂഡ്, മലയാളത്തില്‍ ബള്‍ട്ടി എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയ സയ്‌യുടെ ലൈനപ്പില്‍ ഏഴോളം സിനിമകളുണ്ട്.
അതേസമയം പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതൊരു പ്രണയ ചിത്രമായിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Sai Abhyankar to compose music for Mani Ratnam-Vijay Sethupathi film, report says