‘സേക്രഡ് ഗെയിംസ്’ രണ്ടാം സീസണ്‍ ആഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കെ റീക്യാപ് വീഡിയോയുമായി നെറ്റ്ഫ്‌ളിക്ക്‌സ്. ആദ്യ സീസണ്‍ പുറത്തിറങ്ങി ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്നതിനാല്‍ പലരും കഥ മറന്നു പോയേക്കാമെന്നതിനാലാണ് വീഡിയോ.

ഒന്നാം സീസണിലെ കഥ ഓര്‍മയുണ്ടോ എന്ന് നവാസുദ്ദീന്‍ സിദ്ദീഖി ചോദിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് നവാസുദ്ദീന്‍ സിദ്ദീഖി തന്നെ കഥ ചെറുതായി വിവരിക്കുന്നു.

ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ വെബ് സീരീസാണ് സേക്രഡ് ഗെയിംസ്. പുതിയ സീസണില്‍ ആദ്യ സീസണിലെ താരങ്ങള്‍ക്ക് പുറമെ പുതിയതായി കല്‍ക്കി കൊച്ച്‌ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാഠി എന്നിവരും ഭാഗമാകുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തെ, നീരജ് കബി, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് ആദ്യ സീസണില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.

കെനിയ, കേപ്‌ടൌണ്‍, ജോഹാനാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് രണ്ടാം ഭാഗം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.