പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തടഞ്ഞ മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചയോടെയാണ് ആന്ധ്രാ സ്വദേശിനികളായ രണ്ട് യുവതികള്‍ ഇന്ന് ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. നവോദയ എന്നാണ് ഇവരുടെ പേര്. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് കരുതുന്നത്.

രണ്ടാമത്തെ സ്ത്രീയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല.

ALSO READ: പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്; ശബരിമല യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി

പ്രതിഷേധമുയര്‍ന്നതോടെ പൊലീസ് എത്തിയാണ് ഇവരെ പമ്പയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവരെ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇങ്ങനെയൊരു സ്ത്രീ സന്നിധാനത്തേക്ക് പോകുന്നുവെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

നിലയ്ക്കലും പമ്പയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പൊലീസ് സുരക്ഷയിലല്ലാതെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്നാണ് തീരുമാനമെന്നും പൊലീസ് പറഞ്ഞിരുന്നു.

WATCH THIS VIDEO: