മുംബൈ :  രൂപ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ 14 പൈസയുടെ വര്‍ദ്ധനവോടെ 55.01 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

വിദേശഫണ്ടുകളുടെ കടന്നുവരവാണ് രൂപയുടെ മൂല്യം ഉയരാനുള്ള പ്രധാനകാരണം. സെന്‍സെക്‌സ് 25.89 പോയിന്റ് കൂടി 17239.59 എന്ന നിലയിലും നിഫ്റ്റി 10.40 പോയിന്റ് വര്‍ദ്ധനവോടെ 5237.65 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.