സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ട്രെന്‍ഡുകളിലൊന്നാണ് കാമിയോ റോളില്‍ ഏതെങ്കിലും സൂപ്പര്‍താരത്തെ കൊണ്ടുവരുന്നത്. വിക്രം എന്ന ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തിയതോടെയാണ് ഈ ട്രെന്‍ഡ് വ്യാപകമായത്. മലയാളത്തില്‍ സമീപകാലത്ത് വന്ന എല്ലാ ബിഗ് ബജറ്റ് സിനിമകളിലും ഏതെങ്കിലും സൂപ്പര്‍താരത്തിന്റെ കാമിയോ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയത് പ്രേക്ഷകര മടുപ്പിക്കുന്ന ഒന്നായി മാറി.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ, ആസിഫ് അലി എന്നിവരാണ് കാമിയോകളിലെ പ്രമുഖന്മാര്‍. എന്നാല്‍ ഇവരുടെ പല കാമിയോയും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഖലീഫയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇപ്പോഴിതാ ഈ ട്രെന്‍ഡിലേക്ക് ദുല്‍ഖറും ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ദുല്‍ഖറിന്റെ ഈ കാമിയോ മലയാളത്തിലല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാ. രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വേട്ടുവത്തിലാകും ദുല്‍ഖര്‍ അതിഥിവേഷത്തിലെത്തുകയെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷത്തിലാകും ദുല്‍ഖര്‍ എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.
മൂന്ന് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് വേട്ടുവത്തിന്റേത്. അധികാരത്തിന് വേണ്ടി മൂന്ന് കാലഘട്ടത്തിലും പോരാടുന്ന അഞ്ച് വംശങ്ങളെ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന കഥയില്‍ ദുല്‍ഖര്‍ ഏത് വേഷത്തിലാകും പ്രത്യക്ഷപ്പെടുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. കരിയറില്‍ ആകെ കുറച്ച് കാമിയോ റോളുകള്‍ മാത്രം ചെയ്തിട്ടുള്ള ദുല്‍ഖര്‍ വേട്ടുവത്തിന് ഓക്കെ പറഞ്ഞത് വെറുതെയാകില്ലെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ദുല്‍ഖറിന് പുറമെ ശ്രുതി ഹാസനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാ. രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികള്‍ക്കുള്ളത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ലബ്ബര്‍ പന്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ അട്ടക്കത്തി ദിനേശാണ് വേട്ടുവത്തിലെ പ്രധാന താരം. ആര്യയും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, ഷബീര്‍ കല്ലറക്കല്‍, കലൈയരസന്‍, ഗുരു സോമസുന്ദരം, ജോണ്‍ വിജയ്, മൈം ഗോപി തുടങ്ങി വലിയ താരനിര വെട്ടുവത്തിന്റെ ഭാഗമാണ്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
As Per VP, – The #Vettuvam shoot was already completed, but the team has suddenly planned a three day shoot. #DulquerSalmaan will also be part of these three days. He is doing a cameo in the film, and his character will reportedly be similar to Vikram’s #Rolex cameo. https://t.co/Oy0B0VhPwy
— Movie Tamil (@_MovieTamil) October 8, 2026
Content Highlight: Rumors that Dulquer Salmaan doing cameo in Vettuvam movie
