ഒരേ കഥയില്‍ ഒന്നിലധികം സിനിമകള്‍ റിലീസാകുന്നത് മലയാളത്തില്‍ പുതിയ കാര്യമല്ല. ഒരുപാട് കാലമായി ഈയൊരു സംഗതി സിനിമാലോകത്ത് തുടര്‍ക്കഥയാണ്. എബി- വിമാനം, കടുവ- ഒറ്റക്കൊമ്പന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നാതെ രണ്ട് സിനിമകളും ഒരുക്കുക എന്നത് അണിയറപ്രവര്‍ത്തകര്‍ക്ക് എപ്പോഴും വലിയ വെല്ലുവിളിയായിരിക്കും.
ഈ ലിസ്റ്റില്‍ നിവിന്റെ ഒരു വലിയ പ്രൊജക്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരത്തിന്റേതായി അനൗണ്‍സ് ചെയ്ത സിനിമകളില്‍ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമകളിലൊന്നായ ഡോള്‍ബി ദിനേശന് റിലീസിനൊരുങ്ങുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളുമായി സാമ്യതയുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് സിനിമകളുടെയും ബേസിക് പ്ലോട്ട് ഒന്നുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരനായ നായകന് ഒരുദിവസം പ്രത്യേക സൂപ്പര്‍പവര്‍ കിട്ടുന്നതാണ് രണ്ട് സിനിമകളുടെയും കഥ. ഒരുപാട് ദൂരത്ത് നടക്കുന്ന കാര്യങ്ങള്‍ വരെ കേള്‍ക്കാന്‍ പറ്റുന്ന നായകന്റെ കഥയാണ് രണ്ട് സിനിമകള്‍ക്കുമെന്ന് ചില സിനിമാപേജുകളില്‍ പറയുന്നു.
കഴിഞ്ഞദിവസം പുറത്തുവന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന്റെ ട്രെയ്‌ലറിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്. സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു അപകടം പറ്റി കോമയിലാവുകയും പിന്നീട് അയാള്‍ക്ക് എല്ലാ കാര്യവും കേള്‍ക്കാന്‍ പറ്റുന്നതുമാണ് ചിത്രത്തിന്റെ കഥ. വളരെ ഇന്‍ട്രസ്റ്റിങ്ങായ ട്രെയ്‌ലറാണ് മെഡിക്കല്‍ മിറാക്കിളിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഡോള്‍ബി ദിനേശന്റെ കഥയും ഇതുതന്നെയാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. ഓട്ടോ ഡ്രൈവറുടെ യൂണിഫോം ധരിച്ച് വലിയൊരു ഹെഡ്‌സെറ്റും വെച്ച് നില്‍ക്കുന്ന നിവിനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ടൈറ്റിലിലും ഈയൊരു സൂചന ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ചിലര്‍ ഡീകോഡ് ചെയ്യുന്നുണ്ട്.
പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ബ്രേക്കെടുത്ത് എന്റര്‍ടൈനര്‍ സിനിമകളിലേക്ക് ശ്രദ്ധ നല്‍കുകയാണ് നിവിന്‍ പോളി. ഇതിന്റെ ഭാഗമായി അനൗണ്‍സ് ചെയ്ത സിനിമകളിലൊന്നായിരുന്നു ഡോള്‍ബി ദിനേശന്‍. ആയിരത്തൊന്ന് നുണകള്‍, സര്‍ക്കീട്ട് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ തമറാണ് ഡോള്‍ബി ദിനേശന്റെ സംവിധായകന്‍. പ്രതീക്ഷയുണ്ടായിരുന്ന പ്രൊജക്ട് ഡ്രോപ്പായതിന്റെ നിരാശയിലാണ് നിവിന്റെ ആരാധകര്‍.
Content Highlight: Rumors that Dolby Dineshan dropped due to similar with Its a Medical Miracle
