ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിന് തുടര്‍ച്ചയായ രണ്ടാംജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനായിരുന്നു സഞ്ജുവും കൂട്ടരും തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
Now that’s what you call a team show! 💗🔥 pic.twitter.com/B2LlopZryw
— Rajasthan Royals (@rajasthanroyals) March 28, 2024
രാജസ്ഥാന് ബാറ്റിങ്ങില്‍ നിര്‍ണായകമായത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്സ് ആയിരുന്നു. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറു കൂറ്റന്‍ സിക്സുകളും ആണ് താരം നേടിയത്. 186.67 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
This is him. 🔥 pic.twitter.com/vI2foj1LOS
— Rajasthan Royals (@rajasthanroyals) March 28, 2024
രാജസ്ഥാന് റോയല്‍സിന് വേണ്ടി ആദ്യ മത്സരത്തിലും താരം തകര്‍ത്തടിച്ചിരുന്നു. ലഖ്നൗവിനെതിരെ 29 പന്തില്‍ 43 റണ്‍സ് ആയിരുന്നു താരം നേടിയത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങളാണ് പരാഗിനെ തേടിയെത്തിയിരിക്കുന്നത്.
ഈ സീസണില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഈ സീസണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ ഇന്ത്യന്‍ താരം 100+ റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളാണ് പരാഗ സ്വന്തം പേരില്‍ ആക്കി മാറ്റിയത്.
Apna time aagaya, Riyan. 💗 pic.twitter.com/bbY6XrFubC
— Rajasthan Royals (@rajasthanroyals) March 28, 2024
അതേസമയം ക്യാപ്പിറ്റല്‍സ് ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 23 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തിയെങ്കിലും 12 റണ്‍സകലെ ദല്‍ഹിക്ക് വിജയം നഷ്ടമാവുകയായിരുന്നു.
റോയല്‍സ് ബൗളിങ്ങില്‍ നാന്ധ്ര ബര്‍ഗര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് നേടിയത് ആവേഷ് ഖാന് ആയിരുന്നു.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ച നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന് റോയല്‍സിന്റെ അടുത്ത മത്സരം മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Riyan Parag great performance against Delhi Capitals
