ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി റിമ കല്ലിങ്കൽ. വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റീമ കല്ലിങ്കൽ നിയമപരമായ മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താൻ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കാൻ പോവുകയാണെന്ന് റിമ പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സുചിത്ര നടത്തിയ തെറ്റായ ആരോപണങ്ങളെ റിമ കല്ലിങ്കൽ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റായ കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ചോദ്യം ചോദിക്കേണ്ടി വരുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ താൻ പരാതി സമർപ്പിക്കുന്നതായും റിമ കല്ലിങ്കൽ തന്റെ പോസ്റ്റിൽ പറഞ്ഞു.

‘നിങ്ങളില്‍ ഒരുപാട് പേര്‍ ഡബ്ല്യൂ.സി.സിയ്ക്ക് പിന്തുണയുമായി വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നു. ഈ പിന്തുണയും വിശ്വസവുമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.