അഡ്വ. മുരളിധരനെതിരായ ആക്രമണത്തില്‍ റിഫ അപലപിച്ചു
Gulf Day
അഡ്വ. മുരളിധരനെതിരായ ആക്രമണത്തില്‍ റിഫ അപലപിച്ചു
എന്‍ ആര്‍ ഐ ഡെസ്ക്
Tuesday, 27th November 2018, 11:25 am

റിയാദ്: പ്രവാസലോകത്ത് അറിയപ്പെടുന്ന സാമൂഹിക സാംസകാരിക പ്രവൃത്തകനും റിയാദ് ഇന്‍ഡ്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (റിഫ) സ്ഥാപക നേതാവുമായ അഡ്വ. മുരളീധരനു നേരെ തിരുവനന്തപുരം കോടതി ഹാളിനുള്ളില്‍ വച്ചുനടന്ന ആക്രമണം അത്യന്തം ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞമാസം ഒക്ടോബര്‍ 24 ന് നടന്ന ആക്രമണത്തില്‍ വലതുകൈയുടെ നാടുവിരലിന് ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്തവിധം മാരകമായ ക്ഷതം സംഭവിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ബാര്‍ അസ്സോസിയേഷനിലെ വിവേചനപരമായ അംഗത്വസംമ്പ്രദായം അവസാനിപ്പിക്കാന്‍ അഡ്വ. മുരളീധരന്‍ നടത്തിയ പ്രവര്‍ത്തനമാണ് അക്രമികളെ വിറളിപിടിപ്പിച്ചത്. ദീര്‍ഘകാല പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസിക്ക് മാന്യമായി തൊഴില്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യം നിഷേധിക്കുന്നത് അങ്ങേയറ്റം അപലനീയമാണ്.

അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ കൊടുക്കാന്‍ കേരള സര്‍ക്കാരും നിയമസംവിധാനവും തയാറാകേണ്ടതുണ്ട്. മുന്‍ പ്രവാസിയും മുതിര്‍ന്ന പൗരനുമായ അഡ്വ. മുരളീധരന് നേരെയുണ്ടായ അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ അക്രമത്തെ റിഫയുടെ ഭരണ നിര്‍വഹണ സമിതി അപലപിക്കുന്നു. അഡ്വ. മുരളീധരന് സര്‍വ്വവിധ പിന്തുണയും റിഫ വാഗ്ദാനം ചെയുന്നു.